Ennavide vannu cherum njaan
എന്നവിടെ വന്നു ചേരും ഞാന്‍

Lyrics by K.V.S
1000
എന്നവിടെ വന്നു ചേരും ഞാന്‍ മമ കാന്ത, നിന്നെ വന്നു കണ്ടു വാഞ്ഛ തീരും ഹാ നിന്നോടു പിരിഞ്ഞിന്നരകുല- ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം തന്നിടുന്നതില്ലാകയാല്‍ പര- നേശുവേ, ഗതി നീയെനിക്കിനി നിന്‍മുഖത്തു നിന്നു തൂകുന്ന മൊഴിയെന്‍റെ താപം ഇന്നു നീക്കിടുന്ന നായകാ! നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം കണ്ണുനീരുകളാകവേയൊഴി- ഞ്ഞുന്നതാനന്ദം വന്നിടുന്നു മേ പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു മന്നിലില്ല സൗഖ്യമല്‍പ്പവും മന്നനേ ധനധാന്യവൈഭവം മിന്നലി- ന്നിടകൊണ്ടശേഷവും തീര്‍ന്നുപോയുടമസ്ഥരന്ധത- യാര്‍ന്നു വാഴുക മാത്രമേ വരൂ തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോല്‍ ലുബ്ധരായോര്‍ ഭൂ ധനങ്ങളെ ചേര്‍ത്തുകൂട്ടിയിട്ടാധനങ്ങളിന്‍മേല്‍ പൊരുന്നിരുന്നായവ വിരി ഞ്ഞാര്‍ത്തി നല്‍കിടും മാമോന്‍ കുട്ടിക- ളായ് പുറപ്പെടുന്നാര്‍ത്തനാഥനേ നല്ല വസ്ത്രം നല്ല ശയ്യകള്‍ സുഖസാധനങ്ങ- ളില്ലിവയിലാശ ദാസനു വല്ലഭാ! തിരുമേനിയേതിലുമേതുമാ- യെനിക്കുള്ളതാലൊരു തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ നിന്നെയോര്‍ക്കും നേരമീശനേ! വളരും പ്രയാസം എന്നില്‍നിന്നു മാഞ്ഞുപോകുന്നേ നിന്നടിമലര്‍ സേവയാലെനിക്കുള്ള പീഡകളാകവേ തിരു- മുന്നില്‍ വന്നിടുംപോതു നീങ്ങിയെ- ന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള കാത്തിരിപ്പിന്‍ പൂര്‍ത്തിനാളിനെ മത്സരക്കുലം ലജ്ജയാല്‍ മുഖം താഴ്ത്തിടും പടിയെങ്ങള്‍ ദണ്ഡുകള്‍ പൂക്കണേ പുതുഭംഗിയില്‍ ബദാം കായ്കളെയവ കായ്ക്കണേ തദാ
1000
Ennavide vannu cherum njaan Mama kaantha ninne Vannu kandu vaanjcha theerum haa! Ninnodu pirinjinnarakula- Thirikkayennathinn orikkalum sukham Thannidunnathill aakayaal para- Neshuve gathi neeyenikkini Nin mukhaathu ninnu thookunna Mozhiyente thaapam Innu neekkidunnu naayakaa! Ninnathi mruduvaaya kayyinaalenne Nee thadavunnorakshanam Kannuneerukal aakaveyozhi- Njunnathaanandam vannidunnu me Ponnu paada sevayenniye Paraneyenikku Mannililla saukhyamalppavum Mannane dhanadhaanya vaibhavam minnalinnida konda sheshavum Theernnupoy-udamasthar-andhatha- Yaarnnu vaazhuka maathrame varu- Thithirikal anyamuttaye Viriyichidumpol Lubdharaayor bhoo dhanangale Cherthukoottiyitt aadhanangalin mel Porunnirunn aaayava viri- Njaarthi nalkidum maamon kuttikalaay purappedunnaartha naadhane Nalla vasthram nalla shayyakal Sukha saadhananga- lillivayilaasha daasanu Vallabha! thirumeni yethilumethuma- yenikkullathaaloru Thellum allalennullil illathu Killozhinjura cheythidaam vibho Ninneyorkkum nerameeshane Valarum prayaasam Ennil ninnu maanjupokunne Ninnadimalar sevayaalenikkulla Peedakalaakave thiru- Munnil vannidum pothu neengiye Nnullam aanandam kondu thullume Kaathirikkunnaatma naadhane! Bhuvanathinulla Kaathirippin poorthinaaline Matsarakkulam lajjayaal Mukham thaazhthidum Padiyengal dandhukal Pookkane puthubhangiyil badaam Kaaykaleava kaaykkane thadaa