Puthenaamm erushalemil ethum kaalamorkkumbol
പുത്തനാമെരൂശലേമിലെത്തും കാലമോര്‍ക്കുമ്പോള്‍

Lyrics by M E C
1005
പുത്തനാമെരൂശലേമിലെത്തും കാലമോര്‍ക്കുമ്പോള്‍ ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞുപോകുന്നേ കഷ്ടത പട്ടിണിയില്ലാത്ത നാട്ടില്‍ നാം കര്‍ത്താവൊരുക്കുന്ന സന്തോഷവീട്ടില്‍ നാം തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു നാം രാജരാജനേശുവോടു കൂടെ വാഴുമേ- നീതിസൂര്യശോഭയാലന്നല്ലലിരുള്‍ മാറിടും ഭീതിയുമനീതിയുമന്നില്ല ലേശവും സന്തോഷശോഭനം ആ നല്ല നാളുകള്‍ ലോകം ഭരിച്ചിടും കര്‍ത്താവിന്നാളുകള്‍ ശോകം രോഗം യുദ്ധം ക്രുദ്ധജാതികളിന്‍ വിപ്ലവം പോകുമെല്ലാമേശുരാജന്‍ ഭൂവില്‍ വാഴുമ്പോള്‍- സത്യശുദ്ധ പാതയില്‍ നടന്നു വന്ന ശുദ്ധന്മാര്‍ വീണ്ടെടുക്കപ്പെട്ട സര്‍വ്വ ദൈവമക്കളും ഉല്ലാസഘോഷമായ് സീയോനില്‍ വന്നിടും ദു:ഖം നെടുവീര്‍പ്പും സര്‍വ്വവും തീര്‍ന്നിടും നിത്യ നിത്യ സന്തോഷം ശിരസ്സില്‍ ഹാ! വഹിച്ചവര്‍ നിത്യതയ്ക്കുള്ളില്‍ മറയും തീരും കാലവും-
1005
Puthenaamm erushalemil ethum kaalamorkkumbol Idharayil khedamellaam maanjupokunne Kashtatha pattini illaatha naattil naam Karthaavorukkunna santhosha veettil naam Thejasserum mohana kireedangal dharichu naam Raaja-raajan-eshuvodu koode vaazhume Neethi-soorya-shobhayaal en allal irul maaridum Bheethiyum-aneethiyum-annilla leshavum Santhosha shobhanam aa nalla naalukal Lokam bharichidum karthaavinnaalukal Shokam rogam yudham krudha jaathikalin viplavam Pokumellaam-eshuraajan bhoovil vaazhumbol Sathya-shudha paathayil nadannu vanna shudhanmaar Veendedukkappetta sarvva daivamakkalum Ullaasa khoshamaay seeyonil vannidum Dukham neduveerppum sarvvavum theernnidum Nithya nithya santhosham shirassil haa! vahichavar Nithyathackkullil marayum theerum kaalavum-