En priyane rakshakane
എന്‍പ്രിയരക്ഷകനേ

Lyrics by P.V.T
1009
എന്‍പ്രിയരക്ഷകനേ! നിന്നെ കാണ്മാന്‍ വാഞ്ഛയാല്‍ കാത്തിടുന്നു ഹാ! എന്‍റെ പ്രിയന്‍റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍ ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന്‍ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാന്‍ നീ പോയിട്ടെത്ര നാളായി ആശയോട് കാത്തു ഞാൻ പാർത്തിടുന്നു എന്നെ നിന്നിമ്പമാം രാജ്യത്തില്‍ ചേര്‍ക്കുവാന്‍ എന്നു നീ വന്നിടും എന്നാശ തീര്‍ത്തിടും വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാന്‍ തന്‍ സഭയെ വാനിലെടുത്തിടുവാന്‍ തന്നോടു കൂടൊന്നിച്ചിരുത്തിടുവാന്‍ വേഗം നീ വന്നിടാമെന്നുര ചെയ്തിട്ടു താമസമെന്തഹോ ആനന്ദവല്ലഭാ ഞാന്‍ നിന്നെ ധ്യാനിക്കുമ്പോള്‍ മനോഹരം എങ്ങനെ വര്‍ണ്ണിച്ചിടാം വെണ്മയോടു ചുവപ്പും കലര്‍ന്നുള്ളോന്‍ ലക്ഷങ്ങളിലുത്തമന്‍ നീ മഹാ സുന്ദരന്‍ ആഗ്രഹിക്കത്തക്കോന്‍ നീ മതിയേ എനിക്കെന്നേക്കും നിശ്ചയം പ്രേമം നിന്നോടധികം തോന്നുമാറെന്‍ നാവു രുചിച്ചിടുന്നു നാമമതി മധുരം തേന്‍കട്ടയെക്കാളു- മതി മധുരം നീ എന്‍റെ രക്ഷകന്‍ വീണ്ടെടുത്തോനെന്നെ നീ എനിക്കുള്ളവന്‍ ഞാന്‍ നിനക്കുള്ളവന്‍
1009
En priyane rakshakane! Ninne kaanmaan Vaanjchayaal kaathidunnu Ha! ente priyante Premathe orkkumbol Ha! enikkaanandam thingunnu maanase Thaathan valabhaagathil enikkaayi - Raajyamorukkiduvaan Nee poyittethra naalaay Aashayodu kaathu njaan Paarthidunnu Enne ninnimbamaam Raajyathil cherkkuvaan Ennu nee vannidum Ennaasha theerthidum Vaattam maalinyamilla thavakaasham Praapippaan than sabhaye Vaanileduthiduvaan Thannodukood onnichiruthiduvaan Vegam nee vannidaam ennuracheythitte Thaamasamenthaho aanandavallabha?- Njaan ninne dhyaanikkumbol Manoharam Engane varnnichidaam Venmayodu chuvappum kalarnnullon Lakshangaliluthaman Nee mahaasundaran agrahikkathakkon Nee mathiye enikk ennekkum nischayam Premam ninnodadhikam thonnumaaren Naavu ruchichidunnu Namamathi madhuram thenkattaye kkaalu- Mathimadhuram Nee ente rakshakan Veendeduthonenne Nee enikkullavan njaan ninakkullavan