101
സന്തതം വന്ദനമെന്‍ പരമേ
ശനേയനുവാസരം
ഹന്ത! ജീവദയാനിധേ തവ
സ്വന്ത സൂനുവിലെന്നുടെ
ബന്ധുതയ്ക്കൊരു മാര്‍ഗ്ഗമേകിയ
നിന്‍കൃപയ്ക്കഭിവന്ദനം-
ജീവലോകമതിങ്കല്‍ നിന്നതി0
ശാപമേറിയ ഭൂതലേ
ജീവപൂര്‍ത്തിവരുത്തുവാന്‍ തവ
ദിവ്യസൂനുവെ നല്‍കി നീ-
പാപമേറ്റു വലഞ്ഞലഞ്ഞതി
ഭാരമാര്‍ന്നുഴലുമ്പോഴെന്‍
ശാപമാകെയൊഴിച്ച നിന്‍കൃപ
ജീവനായ് വിലസുന്നിതാ-
നിന്‍സുതങ്കലിരുന്ന വന്‍കൃപ
എങ്കലേക്കു പകര്‍ന്നു നീ
നിന്‍ സഭാംഗനിലയ്ക്കെനിക്കവ-
കാശമേകിയതോര്‍ത്തിതാ-
ദേവരാജ്യമനന്ത ശക്തിയിലീ
ജഗത്തിലുദിക്കവേ
ജീവനായകസമ്മുഖം മമ കാണുവാന്‍
കൃപ ചെയ്യണേ-
101
Santhatham vandanamen
parameshane-yanuvaasaram
Hantha! jeevadayaanidhe! thava
swanthasunuvilennude
Bendutheckkoru maarggamekiya
ninkrupack abhivandanam-
Jeevalokamithinkal ninnathi
shaapameriya bhoothale
Jeevapoorthi varuthuvaan thava
divyasoonuve nalki nee-
Paapamettu valanjalanjathi
bharamarnn uzhalumbozhen
Shaapamaakeyozhicha nin krupa
jeevanaay vilasunnitha-
Ninsuthankalirunna vankrupa
enkalekku pakarnnu nee
Nin sabhaanga nilackenikkava-
kaashameki athorthithaa-
Devaraajyamanantha shakthiyilee
jagathiludikkave
Jeevanaayaka sammukham mama kaanuvan
krupa cheyyane