Karthaavu thaan gambheera naadathodum
കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും

Lyrics by M K V
1018
കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും പ്രധാന ദൈവദൂത ശബ്ദത്തോടും സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍ എത്രയോ സന്തോഷം..... മദ്ധ്യാകാശത്തില്‍ മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാര്‍ കാഹളനാദം കേള്‍ക്കുന്ന മാത്രയില്‍ പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍ന്നിടുമേ തീരാത്ത സന്തോഷം... പ്രാപിക്കുമവര്‍ ജീവനോടീ ഭൂതലേ പാര്‍ക്കും ശുദ്ധര്‍ രൂപാന്തരം പ്രാപിക്കുമന്നേരത്തില്‍ ഗീതസ്വരത്തോടും ആര്‍പ്പോടും കൂടെ വിണ്ണുലകം പൂകും.... ദുതതുല്യരായ് കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ദിനത്തില്‍ തന്‍റെ കാന്തയാകും വിശുദ്ധ സഭ മണിയറയ്ക്കുള്ളില്‍ കടക്കുമന്നാള്‍ എന്തെന്തുസന്തോഷം..... ഉണ്ടാമവര്‍ക്ക് സിദ്ധന്മാരാം പൂര്‍വ്വ പിതാക്കളെല്ലാം മദ്ധ്യാകാശത്തില്‍ കല്യാണവിരുന്നില്‍ ക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോള്‍ ആമോദമായ് പാടും..... ശാലേമിന്‍ ഗീതം ആദ്യം മുതല്‍ക്കുള്ള സര്‍വ്വശുദ്ധരും തേജസ്സില്‍ കര്‍ത്താവിനോടൊന്നിച്ചെന്നും നീതി വസിക്കുന്ന പുത്തന്‍ ഭൂമിയില്‍ ആനന്ദത്തോടെന്നും..... പാര്‍ത്തിടുമവര്‍ ദേവാധി ദേവന്‍ സര്‍വ്വത്തിന്നും മീതെ തന്‍കൂടാരം വിശുദ്ധര്‍ മദ്ധ്യത്തിലും എന്നേക്കുമവര്‍ തന്നെക്കണ്ടു മോദാല്‍ ഹല്ലേലുയ്യാ പാടും..... നിത്യയുഗത്തില്‍-
1018
Karthaavu thaan gambheera naadathodum Pradhaana daiva dootha shabdathodum Swarggathil ninnirangi vannidumbol Ethrayo santhosham.....mandhyaakaashathil Mannilurangidunna shudhimaanmaar Kaahala naadam kelkkunna maathrayil Pettennuyirthu vaanil chernnidume Theeraatha santhosham.....praapikkumavar Jeevanodi bhoothale paarkkum shudhar Roopaantharam praapikkum annerathil Geetha swarathodum aarppodum koode Vinnulakam pookum.....dootha thulyaraay Kunjaattin kalyaana mahal dinathil Thante kaanthayaakum vishudha sabha Maniyarackkullil kadakkumannaal Enthenthu santhosham.....undaamavarkke Sidhanmaaraam poorvva pithaakkalellaam Mandhyaakaashathil kalyaana virunnil Kshanikkappettu panthi kkirikkumbol Aamodamaay paadum.....shaalemin geetham Aadyam muthalkkulla sarvva shudharum Thejassil karthaavinod onnichennum Neethi vasikkunna puthen bhoomiyil Aanandathodennum....paarthidumavan Devaadhi devan sarvvathinnum meethe Than koodaaram vishudhar mandhyathilum Ennekkumavar thanne kkandu modaal Halleluyya paadum.....nithyayugathil