Loke njaanen ottam thikachu
ലോകെ ഞാനെന്‍ ഓട്ടം തികച്ചു

Lyrics by P. P. M.
1021
ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗഗേഹെ വിരുതിനായി പറന്നീടും ഞാന്‍ മറുരൂപമായ് പരനേശുരാജന്‍ സന്നിധൗ ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നിടുന്നേ ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍ ഹല്ലേലുയ്യാ പാടിടും ഞാന്‍ ഏറെനാളായ് കാണ്മാന്‍ ആശയായ് കാത്തിരുന്ന എന്‍റെ പ്രിയനെ തേജസ്സോടെ ഞാന്‍ കാണുന്ന നേരം തിരുമാര്‍വ്വോടണഞ്ഞിടുമേ- നീതിമാന്മാരായ സിദ്ധന്‍മാര്‍ ജീവനും വെറുത്ത വീരന്‍മാര്‍ വീണകളേന്തി ഗാനം പാടുമ്പോള്‍ ഞാനും ചേര്‍ന്നു പാടിടുമേ- താതന്‍പേര്‍ക്കായ് സേവ ചെയ്തതാല്‍ താതനെന്നെ മാനിക്കുവാനായ് തരുമോരോ ബഹുമാനങ്ങള്‍ വിളങ്ങീടും കിരീടങ്ങളായ്- കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം പുതുശാലേം നഗരമതില്‍ സദാകാലം ഞാന്‍ മണവാട്ടിയായ് പരനോടുകൂടെ വാഴുമേ-
1021
Loke njaanen ottam thikachu swarggagehe viruthinaayi Parannidum njaan maruroopmaay Paraneshu raajan sannidhau Dootha samkhamaakave enne ethirelkkuvaan Sadaa sannadharaay ninnidunne Shubhravasthra dhaariyaay ente priyante mumbil Halleluyya paadidum njaan Erenaalaay kaanmaan aashayaay kaathirunna ente priyane Thejassode njaan kaanunna neram Thiru maarvvodanjeedume- Neethimaanmaar aaya sidhanmaar Jeevanum verutha veeranmaar Veenakalenthi gaanam paadumbol Njaanum chernnu paadidume- Thaathan perkkaay seva cheythathaal Thaathanenne maanikkuvanaay Tharumororo bahumaanangal Vilangeedum kireedangalaay- Kaikalaal theerkkapedaathathaam puthu shaalem nagara mathil Sadaa kaalam njaan manavaattiyaay Paranodu koode vaazhume-