Ereyaamo naaliniyum
ഏറെയാമോ നാളിനിയും

Lyrics by M.E.C
1024
ഏറെയാമോ നാളിനിയും യേശുവെ കാണുവാന്‍-ഹാ! ദുരിതമെഴുമീ ധരയില്‍ വന്നോ! കുരിശിലുയരും എനിക്കായ് തന്നോ! ആ ആ ആ പ്രേമനിധിയെ കാണുവതെന്നിനി? എന്നെയോര്‍ത്തു കരഞ്ഞ കണ്ണില്‍ മിന്നും സ്നേഹപ്രഭയെ വിണ്ണില്‍ ആ ആ ആ ചെന്നു നേരില്‍ കാണുവതെന്നിനി? വിശ്വസിപ്പോര്‍ വീതമായി വിശ്വമേകും വിനകള്‍ തീര്‍ക്കും ആ ആ ആ വീട്ടില്‍ ചെന്നു ചേരുവതെന്നിനി? പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടില്‍ കുതുകം കൊണ്ടു ആ ആ ആ പുതിയ ഗീതം പാടുവതെന്നിനി? ഇന്നു ഞാനെന്‍ ഹൃദയക്കണ്ണാല്‍ എന്നും കാണും തന്‍ മുഖമെന്നാല്‍ ആ ആ ആ മുഖാമുഖമായ് കാണുവതെന്നിനി?
1024
Ereyaamo naaliniyum Yeshuve kaanuvaan! haa! Durithamezhumee dharayil vanno! Kurishiluyarum enikkaay thanno! aa aa aa Prema-nidhiye kaanuvathennini? Enneyorthu karanja kannil Minnum snehaprabhaye vinnil aa aa aa Chennu neril kaanuvathennini? Vishwaasippor veethamaayi Vishwamekum vinakal theerkkum aa aa aa Veettil chennu cheruvathennini? Pirinjupoya priyare kandu Parama naattil kuthukam kondu aa aa aa Puthiya geetham paaduvathennini? Innu njaanen hrudaya kkannaal Ennum kaanum than mukhamennaal aa aa aa Mukahaamukhamaay kaanuvathennini?