Enikkundoru puthen paattu paadan
എനിക്കുണ്ടൊരു പുത്തന്‍ പാട്ടുപാടാന്‍

Lyrics by M.E.C
1025
എനിക്കുണ്ടൊരു പുത്തന്‍ പാട്ടുപാടാന്‍ എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാന്‍ എനിക്കുണ്ടൊരു സ്വന്ത നാടു പോകാന്‍ എനിക്കുണ്ടൊരു നല്ല വീടു പാര്‍ക്കാന്‍ അല്ലല്ല ഞാനിന്നനാഥനല്ല അല്ലലില്‍ വലയുന്നഗതിയല്ല വല്ലഭന്‍ ദൈവം എന്‍പിതാവായ് നല്ലവനായെനിക്കുണ്ടു നിത്യം മന്നവ മന്നന്‍ മനുസുതനായ് മന്നിതില്‍ പാപിയെ തേടി വന്നു ഉന്നത വിണ്ണിന്നനുഗ്രഹങ്ങള്‍ ഒന്നും കുറയാതെനിക്കു തന്നു ബുദ്ധിമുട്ടിന്നിനി കാര്യമില്ല നിത്യപിതാതന്‍ കരുണയിനാല്‍ ഉത്തമ സമ്പത്തെനിക്കു നല്‍കി ക്രിസ്തുവിലെന്നെ ധനികനാക്കി
1025
Enikkundoru puthen Paattu paadan Enikkundoru mithram koottu koodaan Enikkundoru swantha Naadu pokaan Enikkundoru nalla Veedu paarkkaan Allalla njaaninna naadhanalla Allalil valayunn-agathiyalla Vallabhan daivam en pithaavaay Nallavanaay-enikkundu nithyam Mannava mannan manusuthanaay Mannithil paapiye thedi vannu Unnatha vinninn anugrahangal Onnum kurayaathenikku thannu Bhudhimuttinnini kaaryamilla Nithyapithaa than karunayinaal Uthama sambathenikku nalki Kristhuvilenne dhanikanaakki