1026
ഇഹത്തിലെ ദുരിതങ്ങള്‍
തീരാറായ് നാം
പരത്തിലേക്കുയരും നാള്‍ വരുമല്ലോ
വിശുദ്ധന്മാരുയിര്‍ക്കും
പറന്നുയരും വേഗം
വന്നിടും കാന്തന്‍റെ മുഖം കാണ്മാന്‍
വാനസേനയുമായ് വരും പ്രിയന്‍
വാനമേഘേ വരുമല്ലേ
വരവേറ്റം സമീപമായ്
ഒരുങ്ങുക സഹജരേ
സ്വര്‍ഗ്ഗീയ മണാളനെ എതിരേല്‍പ്പാന്‍
അവര്‍ തന്‍റെ ജനം
താന്‍ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം
തുടച്ചിടും നാള്‍
മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ
കഷ്ടതയുമിനി തീണ്ടുകില്ല
കൊടുങ്കാറ്റലറിവന്നു കടലിളകിടിലും
കടലലകളിലെന്നെ
കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷി-
ച്ചരുമയായി തന്‍റെ
വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ
തന്‍ കൃപകളെന്നു-
മോര്‍ത്തു പാടിടും ഞാന്‍
തന്‍റെ മുഖശോഭ നോക്കി
ഓടിടും ഞാന്‍
പെറ്റ തള്ള തന്‍കുഞ്ഞിനെ
മറന്നിടിലും എന്നെ
മറക്കാത്ത മന്നവന്‍ മാറാത്തവന്‍
1026
Ihathile durithangal
Theeraaraay naam
Parathilekkuyarum naal varumallo
Vishudhanmaaruyirkkum
Parannuyarum vegam
Vannidum kaanthante mukham kaanmaan
Vaanasenayumaay varum priyan
Vaanameghe varumallo
Varavettam sameepamaay
Orunguka sahajare
Swargeeya manaalane ethirelppaan
Avar thante janam
Thaan avarodukoode
Vasikkum kanneerellaam
Thudachidum naal
Mruthyuvum dukhavum muraviliyum ninda
Kashtathayumini theendukilla
Kodumkaattalari vannu kadalilakidilum
Kadalalakalilenne
Kaividaathavan
Karam thannu kaathu sookshi-
Charumayaayi thante
Varavin prathyaashayode nadathidume
Than krupakal ennu-
Morthu paadidum njaan
Thante mukhashobha nokki
Odidum njaan
Petta thalla than kunjine
Marannidilum enne
Marakkaatha mannavan maaraathavan