1033
എന്‍ പ്രാണനാഥനേശു വന്നിടുവാന്‍
എന്‍ കണ്ണുനീരെല്ലാം തീര്‍ന്നിടുവാന്‍
നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി
എന്നും സാനന്ദം വാണിടുവാന്‍
സൃഷ്ടിയെല്ലാമാര്‍ത്തു പാടിടും
കഷ്ടമെല്ലാമന്നു മാറിടും
തുഷ്ടിയോടെ നമ്മള്‍ വാണിടും
ശ്രേഷ്ഠമായ നാളടുത്തു ഹാ!
അന്ധകാരമാകെ മാറിടും ബന്ധുര
പ്രദീപ്തി മിന്നിടും
സന്തതം സന്തോഷമായിടും കാന്ത
നേശു വരും വേളയില്‍
മണ്മയ ശരീരമന്നു ഹാ! വിണ്മയ-
മതായിത്തീര്‍ന്നിടും
ചിന്മയസ്വരൂപനേശുവിന്‍ പൊന്മുഖം
ഞാന്‍ കാണും നിശ്ചയം
1033
En praana naadhaneshu vanniduvaan
En kannuneerellaam theernniduvaan
Neramereyillini, dooramereyillini
Ennum saanandam vaaniduvaan
Srushtiyellaamaarthu paadidum
Kashtamellaam maaridum
Thushtiyode nammal vaanidum
Shreshtamaaya naaladuthu haa!-
Andhakaaramaake maaridum bendhura
pradeepthi minnidum
Santhatham santhoshamaayidum kaanthaneshu
varum velayil
Manmaya shareeramannu haa! vinmayamathaayi
theernnidum
Chinmaya swarupaneshuvin ponmukham
Njaan kaanum nischayam