Enikkente yeshuvine
എനിക്കെന്‍റെ യേശുവിനെ

Lyrics by M.C.J
1035
എനിക്കെന്‍റെ യേശുവിനെ കണ്ടാല്‍ മതി ഇഹത്തിലെ മായാസുഖം വിട്ടാല്‍ മതി പരന്‍ ശില്‍പിയായ് പണിത നഗരമതില്‍ പരനോടുകൂടെ വാഴാന്‍ പോയാല്‍ മതി ഒരിക്കല്‍ പാപന്ധകാര കുഴിയതില്‍ ഞാന്‍ മരിച്ചവനായ് കിടന്നോരിടത്തു നിന്നു ഉയര്‍ത്തി ഇന്നോളമെന്നെ നിര്‍ത്തിയവന്‍ ഉറപ്പുളള പാറയാകും ക്രിസ്തേശുവില്‍ ഇവിടെ ഞാന്‍ വെറുമൊരു പരദേശിപോല്‍ ഇവിടത്തെ പാര്‍പ്പിടമോ വഴിയമ്പലം ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും ഇണയാകും യേശുവോടു ചേര്‍ന്നാല്‍ മതി പ്രിയനെനിക്കിനിയേകും ദിനമൊക്കെയും ഉയര്‍ത്തിടാം സുവിശേഷ- ക്കൊടിയീമന്നില്‍ ഇളക്കമില്ലാത്ത നാട്ടില്‍ വസിച്ചിടുവാന്‍ തിടുക്കമാണെന്‍ മണാളന്‍ വന്നാല്‍ മതി കളങ്കമില്ലാതെ എന്നെ തിരുസന്നിധേ വിളങ്ങുവാന്‍ യേശു കഷ്ടം സഹിച്ചെനിക്കായ് തളര്‍ന്ന മെയ് കാല്‍കരങ്ങള്‍ തുളച്ച മാര്‍വ്വും നിറഞ്ഞ കണ്ണീരുമാര്‍ദ്രഹൃദയവുമായ് നിറഞ്ഞ പ്രത്യാശയാല്‍ ഞാന്‍ ദിനമൊക്കെയും പറഞ്ഞ വാക്കോര്‍ത്തുമാത്രം പാര്‍ത്തിടുന്നു നിറുത്തേണമെ വിശുദ്ധ ആത്മാവിനാല്‍ പറന്നേറി വാനിലെത്തി വസിച്ചാല്‍ മതി
1035
Enikkente yeshuvine Kandaal mathi Ihathile maayaasukham vittaal mathi Paran shilpiyaay panitha nagaramathil Paranodukoode vaazhaan poyaal mathi Orikkal paapaandhakaara Kuzhiyathil njaan Marichavanaay kidannoridathu ninnu Uyarthi innolamenne nirthiyavan Urappulla paarayaakum kristheshuvil Ivide njaan verumoru Paradeshipol Ividathe paarppidamo vazhiyambalam Ividenikkaarum thuna illenkilum Inayaakum yeshuvodu Chernnaal mathi Priyanenikkiniyekum Dinamokkeyum Uyarthidaam suvishesha- kkodiyee mannil Ilakkamillaatha naattil vasichiduvaan Thidukkamaanen manaalen vannaal mathi Kalankamillaathe enne thirusannidhe Vilanguvaan yeshu kashtam Sahichenikkaay Thalarnnamey kaalkarangal Thulacha maarvvum Niranja kanneerumaardra hrudayavumaay Niranja prathyaashayaal Njaan dinamokkeyum Paranja vaakkorthu maathram Paarthidunnu Niruthename vishudha aatmaavinaal Paranneri vaanilethi vasichaal mathi