Alppakaalam maathram ee bhuivle vaasam
അല്‍പ്പകാലം മാത്രം ഈ ഭൂവിലെ വാസം

Lyrics by
1038
അല്‍പ്പകാലം മാത്രം ഈ ഭൂവിലെ വാസം സ്വര്‍പ്പൂരമാണെന്‍റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട് എന്‍പ്രയാണകാലം നാലുവിരല്‍ നീളം ആയതിന്‍ പ്രതാപം കഷ്ടത മാത്രം ഞാന്‍ പറന്നു വേഗം പ്രിയനോടു ചേരും വിണ്‍മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും- പാളയത്തിനപ്പുറത്ത് കഷ്ടമേല്‍ക്കുക നാം പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം നില്‍ക്കും നഗരം ഇല്ലിവിടെ പോര്‍ക്കളത്തിലത്രേ നാം നില്‍ക്കവേണ്ട പോര്‍പൊരുതു യാത്ര തുടരാം വേഗം- മുത്തുമയമായ് വിളങ്ങും പട്ടണമാണത് പുത്തനെരുശലേം പുരം തത്രശോഭിതം വീഥി സ്വഛസ്ഫടിക തുല്യം തങ്കനിര്‍മ്മിതമാം പട്ടണമതിന്‍റെ ഭംഗി വര്‍ണ്ണ്യമല്ലഹോ ഭംഗി- നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയില്‍ യാനം ചെയ്തോരായ് കൂടി ഒന്നായ് വാഴാന്‍ വാഞ്ഛിച്ചെത്ര നാളായ് കാരുണ്യവാന്‍ പണികഴിച്ച കൊട്ടാരം തന്നില്‍-ആ-
1038
Alppakaalam maathram ee bhuivle vaasam Swarppooramaanente nithyamaam veed Ente nithyamaam veedu 1.En prayaana kaalam naaluviral neelam   Aayathin prathaapam kashtatha maathram   Njaan parannu vegam priyanodu cherum   Vinmahima praapichennum   Vishramichidum ennum- 2.Paalayathinnappurathu kashtamelkkuka naam   Paadupetta yeshuvinte ninda chumakkaam   Nilkkum nagaram illivide   Porkkalathilathre naam   Nilkkavenda porporuthu yaathra thudaraam vegam 3.Muthumayamaay vilangum pattanamath   Puthenerushalem puram thathra shobhitham   Veedi swatchsphadika thulyam thanka nirmmithamaam   Pattanamathinte bhangi varnnyamallaho bhangi- 4.Naaduvittu veedu vittu naamadheya koottam vittu   Kaatdinyamaam shodhanayil   Yaanam cheythoraay koodi onnaay vaazhaan   Vaanchichethra naalaay   Kaarunyavaan pani kazhicha kottaaram thannil aa