En naadan vannidum
എന്‍ നാഥന്‍ വന്നിടും

Lyrics by T.K.S
1041
എന്‍ നാഥന്‍ വന്നിടും എന്നാധി നീങ്ങിടും അന്നാളത്യാനന്ദമെ എനിക്കന്നാളില്‍ എനിക്കന്നാളെന്താനന്ദമെ എന്നേശു തന്നോടു ചേര്‍ന്നിടുമന്നു ഞാന്‍ എന്നതു നിര്‍ണ്ണയമേ വൈരി ഖിന്നനായ്ത്തീര്‍ന്നിടുമേ എന്നെ വിളിച്ചവന്‍ നീതികരിച്ചവന്‍ തേജസ്ക്കരിച്ചിടുമേ അന്നു തേജസ്സില്‍ അന്നു തേജസ് ധരിപ്പിക്കുമേ താഴ്ചയില്‍ നിന്നെന്‍റെ ദേഹം മഹത്വത്തില്‍ വേഴ്ചയിലാക്കീടുമേ എന്‍റെ വാഴ്ചയങ്ങായീടുമേ ഞാനിന്നു വിശ്വസിച്ചീ- ടുന്നതൊക്കെയും കണ്‍മുമ്പില്‍ കണ്ടീടുമേ അന്നു കണ്‍മുമ്പില്‍ അന്നു കണ്‍മുമ്പില്‍ കണ്ടീടുമേ ആണിപ്പാടുള്ളോരു തൃപ്പാദപാണിക- ളോടെയെന്‍ നായകനെ അന്നു കാണാമെന്നേശുവിനെ കര്‍ത്താവില്‍ ചെയ്തിടും യത്നങ്ങളൊന്നുമേ വ്യര്‍ത്ഥമായ് തീരുകില്ല അവ വ്യക്തമായ് അവ വ്യക്തമാക്കീടുമന്ന് ഏകും പ്രതിഫലം ഏതു മുഖപക്ഷം കൂടാതെയോരോന്നിനും മറന്നീടാതെയോരോന്നിനും അന്നാള്‍ വെളിപ്പെടും തേജസ്സ് നിനയ്ക്കുകില്‍ ഇക്കാല ദുഃഖങ്ങളോ ബഹുനിസ്സാരം ബഹുനിസ്സാരമെന്നെണ്ണിടാം ഈ ലോകമാലില്ല, മാലിന്യവുമില്ല, ചേലോടു വാണീടുമേ-എന്നും ഹല്ലേലുയ്യാ പാടുമേ
1041
En naadan vannidum Ennaadi neengidum Aannaalathyaanandame Enikkannaalil Enikkannaalenthaanandame Enneshu thannodu Chernnidumannu njaan Ennathu nirnnayame vairi Khinnanaay theernnidume Enne vilichavan Neethikarichavan Thejaskkarichidume Annu thejassil Annu thejass dharippikkume Thaazhchayil ninnente Deham mahathwathil Vezhchayilaakkeedume ente Vaazhchayangaayeedume Njaaninnu vishwasichi- dunnathokkeyum Kanmumbil kandidume Annu kan mumbil Annu kanmumbil kandidume Aanipadulloru Thruppaadapaanik- lodeyen naayakane annu kaanamenneshuvine Karthaavil cheythidum Yatnangalonnume Vyarthdamaay theerukilla Ava vyakthamaay Ava vyakthamaakkeedumannu Ekum prathiphalam Ethum mukhapaksham Koodaatheyoronninum Maranneedaayoronninum Annaal velippedum Thejass ninackukil Ikkaala dukhangalo bahu nissaaram Bahu nissaaramennennidaam Ee lokamaalilla Maalinyavumilla Chelodu vaanidume ennu Halleluyya paadume