1058
എന്‍റെ യേശു വാനില്‍ വന്നിടും വേഗം
എന്‍റെ ക്ലേശമെല്ലാം തീര്‍ന്നിടും മോദം
വീട്ടില്‍ ചേരാറായ് - എന്‍റെ
ഓട്ടം തീരാറായ് (2)
നേരോടെ ന്യായം വിധിക്കുമെന്നേശുവിന്‍
സന്നിധൗ നിന്നിടും ഞാന്‍
തേജസ്സിന്‍ കിരീടം
നാഥനെന്നെയണിയിച്ചിടും
നല്ലപോര്‍ പൊരുതുമെന്നോട്ടം തികച്ചിടും
വിശ്വാസം കാത്തിടും ഞാന്‍
നീതിയിന്‍ കിരീടം
നാഥനെന്നെയണിയിച്ചിടും
ക്രിസ്തുവാം അടിസ്ഥാനത്തിന്‍
മീതെ പണിയും ഞാന്‍
പൊന്‍ വെള്ളിക്കല്ലുകളാല്‍
വെന്തുപോകില്ല അതിന്‍ വെണ്മയേറിടും
1058
Ente yeshu vaanil vannidum vegam
Ente kleshamellam teernidum modam
Veettil cheraaraay- ente
Ottam theeraaraay (2)
Nerode nyaayam vidhikkumenneshuvin
Sannidhau ninnidum njaan
Thejassin kireedam
Naadanenneyanachidum
Nalla por poruthumennottam thikachidum
Vishwaasam kaathidum njaan
Neethiyin kireedam
Naadanenneyanachidum
Kristhuvaam adisthaanathin
Meethe paniyum njaan
Ponvellikkallukalaal
Venthu pokilla athin venmayeridum