106
രീതി : കുണ്ഡിനപുര
സന്തതം സ്തുതി തവ ചെയ്വേനേ ഞാന്‍
നിന്‍തിരുകൃപയോ സാന്ത്വനകരമേ
ചന്തം ചിന്തും നിന്തിരുകരമെന്‍
ചിന്താഭാരം നീക്കിടുന്നതിനാല്‍-
എരിതീ സമമായ് ദുരിതം പെരുകി
ദഹനം ചെയ്തിതു ഗുണചയമഖിലവും
അന്നാളില്‍ നിന്നാശയമുരുകി
വന്നെന്‍ പേര്‍ക്കായ് ക്രൂശില്‍ നീ കയറി
ഒരു നാള്‍ തവ കൃപ തെളിവായ് വന്നു
കരളു തുറന്നു കരുതി ഞാനന്നു-
എത്താസ്നേഹം കരുതി നീയെന്‍റെ
ചിത്താമോദം വരുത്തി നീ പരനേ!-
എന്തേകും ഞാന്‍ പകരമിതിന്നു
ചിന്തിച്ചാല്‍ ഞാനഗതിയെന്നറിവായ്-
എന്‍ നാളെല്ലാം നിന്നുടെ പേര്‍ക്കായ്
മന്നില്‍ നില്‍പ്പാന്‍ കരുണ നീ ചൊരിക
106
Santhatham sthuthi thava cheythavane njaan
Ninthirukrupayo saanthwanakarame
Chantham chinthum ninthirukaramen
Chinthaabhaaram neekkidunnathinaal
Erithee samamaay duritham peruki
Dahanam cheythithu gunachayamakhilavum-
Annaalil ninnaashayamuruki
Vannen perkkaay krushil nee kayari-
Orunaal thava krupa thelivaay vannu
Karalu thurannu karuthi njaanannu-
Ethaa sneham karuthi neeyente
Chithaa modam varuthi nee parane!-
Enthekum njaan pakaramithinnu
Chinthichaal njaanagathiyennarivaay-
En naalellaam ninnude perkkaay
Mannil nilppaan karuna nee chorika-