1062
രീതി: എന്‍റെ യേശു വാക്കു മാറാ..
എന്‍റെ പ്രിയനേശു വന്നിടും
എന്‍റെ പ്രിയന്‍ വേഗം വന്നിടും
ഈ മണ്‍ദേഹം വിണ്‍ദേഹമായ്
മാറുമന്നാളില്‍
എന്‍റെ പ്രിയനേശു വന്നിടും
കര്‍ത്തൃകാഹളം മുഴങ്ങിടും
ഭക്തരെല്ലാമാര്‍ത്തു പാടിടും
മദ്ധ്യവാനില്‍ നമ്മള്‍ ഒത്തുചേരുമന്നാള്‍
എന്‍റെ പ്രിയനേശു വരുമ്പോള്‍
കര്‍ത്തരുടെ ധന്യനാമത്തില്‍
ഭക്തരിന്നു ചെയ്തിടുന്നിതാം
സല്‍പ്രവൃത്തിക്കെല്ലാം
പ്രതിഫലം തന്നിടും
എന്‍റെ പ്രിയനേശു വരുമ്പോള്‍
കണ്ണിമച്ചിടുന്ന നേരത്തില്‍
വിണ്ണിലങ്ങു ചേര്‍ന്നിടും മുദാ
കണ്ണുനീരുതോരും കഷ്ടതകള്‍ തീരും
എന്‍റെ പ്രിയനേശു വരുമ്പോള്‍
സ്വര്‍ഗ്ഗസീയോന്‍ നാട്ടിലെനിക്കായ്
തീര്‍ത്തിടുന്ന വീട്ടിലൊരുനാള്‍
ചേര്‍ത്തിടുമേ വേഗം
നിത്യമായ് പാര്‍പ്പാന്‍
എന്‍റെ പ്രിയനേശു വരുമ്പോള്‍
കര്‍ത്തന്‍ തന്‍റെ വേലയില്‍ ദിനം
വര്‍ദ്ധിച്ചു വരേണമെപ്പോഴും
ശ്രദ്ധയോടെ നമ്മള്‍
വര്‍ത്തിക്കണമെന്നും
കര്‍ത്തനേശു വേഗം വരുന്നു
1062
Reethi : Ente yeshu vaakku maaraa…
Ente priyaneshu vannidum
Ente priyan vegam vannidum
Ee man deham vindehamaay
Maarumannaalil
Ente priyaneshu vannidum
Kathru kaahalam muzhangidum
Bhaktharellaamaarthu paadidum
Mandhya vaanil nammal othucherumannaal
Ente priyaneshu varumbol
Kartharude dhanyanaamathil
Bhaktharinnu cheythidunnathaam
Salpravruthikkellaam
Prathiphalam thannidum
Ente priyaneshu varumbol
Kannimachidunna nerathil
Vinnilangu chernnidum mudaa
Kannuneeru thorum kashtathakal theerum
Ente priyanesh varumbol
Swargga seeyon naattilenikkaay
Theerthidunna veettilorunaal
Cherthidume vegam
Nithyamaay paarppaan
Ente priyaneshu varumbol
Karthan thante velayil dinam
Vardhichu varenameppozhum
Sradhayode nammal
Varthikkenamennum
Karthaneshu vegam varunnu