Orungiyunarnnirippin Ennaalum orungiyunarnnirippin
ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ എന്നാളും ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍

Lyrics by V. J.
1063
രീതി: സന്തോഷമായിരുങ്കള്‍ ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ എന്നാളും ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ മണവാളനേശു വാനില്‍ വരാറായ് ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ അത്തിവൃക്ഷം തളിര്‍ത്തുവല്ലോ വേനലും അടുത്തുപോയി കര്‍ത്തന്‍ വേഗം വന്നിടും നാമും കൂടെ പോകും ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍- കാഹളം മുഴങ്ങിടാന്‍ കാലമേറെയില്ലല്ലോ തുല്യമില്ലാമോദം നിറഞ്ഞവരായ് നാം ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍- കണ്ണുനീര്‍ തുടച്ചിടും കര്‍ത്താവു തന്‍ കൈകളാല്‍ നമുക്കു പ്രതിഫലം നല്‍കും നല്ലനാഥന്‍ യേശു ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍ ശോകമെല്ലാം തീര്‍ന്നിടും ശോഭിതരായ് മാറിടും സന്തോഷമായ് വാഴും സ്വര്‍ഗ്ഗസീയോനില്‍ നാം ഒരുങ്ങിയുണര്‍ന്നിരിപ്പിന്‍-
1063
Reethi : ‘Santhoshmaayirunkal’ Orungiyunarnnirippin Ennaalum orungiyunarnnirippin Manavaaleneshu vaanil varaaraay Orungiyunarnnirippin Athivruksham thalirthuvallo Venalum aduthupoyi Karthan vegam vannidum naamum koode pokum Orungiyunarnnirippin Kaahalam muzhangidaan kaalamereyillallo Thulyamillaa modam niranjavaraay naam Orungiyunarnnirippin Kannuneer thadachidum karthaavu than kaikalaal Namukku prathiphalam nalkum Nalla naadan yeshu Orungiyunarnnirippin Shokamellaam theernnidum shobhitharaay maaridum Santhoshamaay vaazhum swargga seeyonil naam Orungiyunarnnirippin-