1067
ഓടുക മനമെ ഓടുക ദിനവും വിരുതിന്നായ് ലാക്കിലേക്കായ്
വിശ്വസ്തനാഥന്‍ വിളിച്ചതിനാലെ ഭയമൊട്ടും വേണ്ടിനിയും
വിശ്വാസയാത്ര ഞാന്‍ തുടര്‍ന്നിടുമ്പോള്‍
പ്രതികൂല കാറ്റുകള്‍ വീശിടുമ്പോള്‍
പ്രിയനെ നീ കരുതുന്നതാല്‍ തളര്‍ന്നിടാതോടിടും ഞാന്‍
അവനിയിലവന്‍ ബലമാം-
പൂര്‍വ്വപിതാക്കളും ദൂരെ നിന്ന് ദര്‍ശിച്ച നാടതിലെത്തിടുവാന്‍
മന്നിതില്‍ അന്യനെന്ന് അനുദിനം എണ്ണിടുവാന്‍
തരിക നിന്‍ കൃപയതിനാല്‍-
നല്ല പോര്‍ പൊരുതു ഞാനോടിടുമ്പോള്‍
വിശ്വാസം കാത്തു ഞാന്‍ തികച്ചിടുവാന്‍
കിരീടവും പ്രാപിക്കുവാന്‍ വിണ്‍ഗേഹം പൂകിടുവാന്‍
എന്‍മനം കൊതിച്ചീടുന്നേ-
1067
Oduka maname oduka dinavum
Viruthinnaay laakkilekkaay
Vishwastha naadan vilichathinaale
Bhayamottum vendiniyum
Vishwaasa yaathra njaan thudarnnidumbol
Prathikoola kaattukal veeshidumbol
Priyane nee karuthunnathaal
Thalarnnidaathodidum njaan
Avaniyilavan balamaam-
Poorvva pithaakkalum doore ninnu
Darshicha naadathilethiduvaan
Mannithl annyanennu anudinam enniduvaan
Tharika nin krupayathinaal-
Nalla por poruthu njaanodiduvaan
Vishwaasam kaathu njaan thikachiduvaan
Kireedavum praapikkuvaan vingeham pookiduvaan
En manam kothichidunne-