1069
ഹല്ലേലുയ്യാ ഗീതം പാടും ഞാന്‍
അല്ലലെല്ലാം മാറിപോകുമേ
കര്‍ത്തന്‍ വാനില്‍ വെളിപ്പെടുമ്പോള്‍
കണ്ണീരെല്ലാം നീങ്ങിപ്പോയിടും
എന്നേശുവിന്‍ പൊന്മുഖം കാണും
മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും
എന്നും കണ്ടങ്ങാനന്ദിച്ചിടും-
രോഗം ദുഃഖം നിന്ദയുമില്ല
രാത്രി ശാപം അവിടെയില്ല
നീതിസൂര്യന്‍ യേശുവിന്‍ രാജ്യേ
രാജാക്കളായ് കൂടെ വാഴുമേ-
ഇത്ര നല്ല രക്ഷയേ തന്ന
സ്വന്തജീവന്‍ യാഗമായ് തന്ന
യേശുനാഥാ നിന്‍നാമത്തിന്
നന്ദിയോടെ സ്തോത്രം ചെയ്യും ഞാന്‍-
1069
Halleluyyaa geetham paadum njaan
Allelellaam maaripokume
Karthan vaanil velippedumbol
Kanneerellaam neengippoyidum
Enneshuvin pomugham kaanum
Munbe poya priyare kaanum
Kodaa kodi shudhare kaanum
Ennum kandangaanandichidum
Rogam dugham nindayumilla
Raathri shaapam avideyilla
Neethisooryan yeshuvin raajye
Raajaakkalaay koode vaazhume
Ithra nalla rakshaye thanna
Swantha jeevan yaagamaay thanna
Yeshunaadaa nin naamathine
Nandiyode sthothram cheyyum njaan-