1073
ഒന്നേ ഒന്നാണെന്നാഗ്രഹം വല്ലഭദേവാ നിന്നെക്കാണാന്‍
നിന്നുടെ മന്ദിരെയെന്‍ ധ്യാനമായ്
എന്നും നിന്‍ ഗേഹെ ഞാന്‍ പാര്‍ക്കണം
എന്‍പാത തന്നില്‍ നീയെന്‍ ദീപം എന്‍കൂടെയെന്നും നീയേ തോഴന്‍
ഭീതിയിന്‍ ഹേതുവായേതുമേയില്ലെന്‍
ജീവനും ശക്തിയും നീ താന്‍ യഹോവെ-
നിന്മുഖം തേടാന്‍ നീയോതിയെ എന്മനം തേടും നിന്‍ ജ്യോതിയെ
നിന്മുഖം കാണ്മവര്‍ ശോഭിതരെന്നും ഖിന്നതയായവര്‍ കാണ്മതേയില്ല-
എന്നാത്മദാഹം നിന്നോടെന്നും എന്നാത്മ നാഥാ താതാ ദേവാ
ആത്മാവാം നിന്നെയെന്നാത്മാവു കാണു-
ന്നാത്മസ്വരൂപാ നീയെന്നുള്ളില്‍ തന്നെ-
എങ്ങും നിറഞ്ഞോനെല്ലാം ചമച്ചുന്നതന്‍ തന്നെ ഞാന്‍ കാണ്മതോ
ജീവനും തന്നതാം സ്നേഹം വിരിഞ്ഞു കാല്‍വറി കണ്ടോരാരൂപമായെന്നും
സര്‍വ്വാധിനാഥന്‍ തേജോരൂപന്‍ സര്‍വ്വേശപുത്രന്‍ ഭൂമൗ വാഴും
സര്‍വ്വസമ്പൂര്‍ണ്ണനെ തന്മക്കള്‍ കാണും
സര്‍വ്വസമ്മോദം തന്‍കൂടെന്നു വാഴും-
1073
Onne onnaanennaagraham
Vallabha devaa ninnekkaanaan
Ninnude mandireyen dyaanamaay
Ennum nin gehe njaan paarkkanam
En paatha thannil neeyen deepam
En koodeyannum neeye thozhan
Bheethiyin hethuvaayethumeyillen
Jeevanum shakthiyum nee thaan yehove
Ninmukham thedaan neeyothiye
Enmanam thedum nin jyothiye
Ninmukham kaanmavar shobhitharennum
Khinnathayaayavar kaanmatheyilla-
Ennaatma daaham ninnedennum
Ennaatma naadaa thaathaa devaa
Aatmaavaam ninneyennaatmaavu kaanu-
nnaatma swaroopaa neeyennullil thanne
Engum niranjonellaam chama-
chunnathan thanne njaan kaanmatho
Jeevanum thannathaam sneham virinju
Kaalvary kandoraaroopamaayennum-
Survvadhi naadan thejoroopan
Survvesha puthran bhumau vaazhum
Survva sampoornnane thanmakkal kaanum
Survv sammodam than koodennum vaazhum-