1094
ഉണരുവിന്‍! ഉണരുവിന്‍! ഊതുവിന്‍ കാഹളം!
പോകുവിന്‍ സുവിശേഷക്കൊടികളേന്തി നാം
1.മൃത്യുവിന്നടിമയായ് ആയിരങ്ങളനുദിനം
നാശത്തിന്‍റെ പാതയില്‍ പതിച്ചിടുന്നിതാ
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതിയെയും
മൂടിടുവാന്‍ കാലമേറെയില്ലല്ലോ-ഇല്ലല്ലോ-
2.ലോകമോഹം വെടിഞ്ഞു നാം ലോകേയോട്ടം തികച്ചിടാം
പോര്‍ക്കളത്തില്‍ പോരിന്നായ് അണിനിരന്നിടാം
കൂടെയുണ്ടു നായകന്‍ യൂദയിലെ സിംഹമായ്
ഭയപ്പെടാതെ ധീരമായ് മുന്നേറിടാം-മുന്നേറിടാം-
3.കഷ്ടതകളേറ്റവര്‍ നിന്ദിതരായ് തീര്‍ന്നവര്‍
കര്‍ത്തനേശുരാജന്നായ് ത്യാഗമേറ്റവര്‍
വാങ്ങിടും പ്രതിഫലം രാജന്‍സേവ ചെയ്തതാല്‍
തേജസ്സില്‍ സമ്പൂര്‍ണ്ണരായി വാഴുമേ-വാഴുമേ-
1094
Unaruvin! unaruvin! oothuvin kaahalam!
Pokuvin suvishesha kodikalenthi naam
1.Mruthyuvinn adimayaay aayirangalanu dinam
Naashathinte paathayil pathichidunnithaa
Andhakaaram bhoomiyeyum kooriruttu jaathiyeyum
Moodiduvaan kaalamereyillallo-illallo-
2.Loka moham vedinju naam lokayottam thikachidaam
Porkkalathil porinnaay aninirannidaam-
Koodeyundu naayakan yoodayile simhamaay
Bhayappedaathe dheeramaay munneridaam-munneridaam
3.Kashtathakalettavar ninditharaay theernnavar
Karthaneshu raajanaay thyaagamettavar
Vaangidum prathiphalam raajan seva cheythathaal
Thejassil sampoornnaraayi vaazhume vaazhume-