1100
ഇരവിന്നിരുള്‍ നിര തീരാറായ്
പകലിന്‍ കതിരൊളി കാണാറായ്
പുതിയൊരു യുഗത്തിന്‍ പുലരിവരും
നീതിയിന്‍ കതിരോനൊളി വിതറും
അധിപതി യേശു വന്നിടും
അതുമതിയാധികള്‍ തീര്‍ന്നിടും
ഉണരിന്‍ ഉണരിന്‍ സോദരരേ!
ഉറങ്ങാനുള്ളോരു നേരമിതോ?
ഉയിര്‍തന്നോനായ് ജീവിപ്പാന്‍
ഉണ്ടോ വേറൊരു നേരമിനി?
തരിശു നിലത്തെയുഴാനായി
തിരുവചനത്തെ വിതയ്ക്കാനായ്
ദരിശനമുള്ളവരെഴുന്നേല്‍പ്പിന്‍
കുരിശിന്‍ നിന്ദ വഹിക്കാനായ്
ഇന്നു കരഞ്ഞു വിതയ്ക്കുന്നു
പിന്നവരാര്‍പ്പോടു കൊയ്യുന്നു
ഇന്നു വിതയ്ക്കാ മടിയന്മാരന്നു
കരഞ്ഞാല്‍ ഗതിയെന്ത്?
കത്തിത്തീര്‍ന്നൊരു കൈത്തിരിപോല്‍
പൂത്തുപൊഴിഞ്ഞൊരു പൂവെപ്പോല്‍-
എത്തിത്തിരികെ വരാതെ പോം
കര്‍ത്തവ്യത്തിന്‍ നാഴികകള്‍
സ്നേഹം നമ്മുടെയടയാളം
ത്യാഗം നമ്മുടെ കൈമുതലാം
ഐക്യം നമ്മുടെ നല്ല ബലം
വിജയം നമ്മുടെയന്ത്യഫലം
തീയില്‍ നമ്മുടെ വേലകളെ
ശോധനചെയ്യും വേള വരും
മരം പുല്ലു വയ്ക്കോല്‍ ഇവ വെന്തു-
പോയാല്‍ ബാക്കിവരും എന്ത്?
ഇന്നിഹ നിന്ദിതര്‍ ഭക്തഗണം
അന്നു നടത്തും ഭൂഭരണം
കേഴും ഖിന്നത തീര്‍ന്നവരായ്
വാഴും നമ്മള്‍ മന്നവരായ്
1100
Eravinnirul nira theeraaraay
Pakalin kathiroli kaanaaraay
Puthiyoru yugathin pulari varum
Neethiyin kathironoli vitharum
Adhipathi yeshu vannidum
Athumathiaadhikal theernnidum
Unarin unarin sodarare!
Urangaanulloru neramitho?
Uyirthannonaay jeevippaan
Undo veroru neramini?
Tharishu nilatheyuzhaanaayi
Thiruvachanathe vithackaanaay
Darishanamullavar-ezhunnelppin
Kurishin ninda vahikkaanaay
Innu karanju vithackkunnu
Pinnavaraarppodu koyyunnu
Innu vithackka madiyanmaar annu
Karanjaal gathiyenthe?-
Kathitheernnoru kaithiripol
Poothupozhinjoru pooveppol
Ethithirike varaathe pom
Karthavyathin naazhikakal
Sneham nammude adayaalam
Thyaagam nammude kaimuthalaam
Ikyam nammude nalla balam
Vijayam nammude anthyaphalam
Theeyil nammude velakale
Shodhana cheyyum vela varum
Maram pullu vaickkol eva venthu-
poyaal baakki varum enthe?
Inniha nindithar bhaktha ganam
Annu nadathum bhoobharanam
Kezhum khinnatha theernnavaraay
Vaazhum nammal mannavaraay-