Unarnnidaam balam darichidam
ഉണര്‍ന്നിടാം ബലം ധരിച്ചിടാം

Lyrics by A.V
1107
ഉണര്‍ന്നിടാം ബലം ധരിച്ചിടാം-നാം ഉത്സുകരായ് ഉന്നതനേശുവിനെ ഉലകിലുയര്‍ത്തിടാം 1.ഭിന്നതവെടിഞ്ഞിടാം ജഡസ്വഭാവം നീക്കിടാം ആത്മാവിലൈക്യത പൂണ്ട് പുതുഗാനങ്ങളാലപിക്കാം- 2.ചൂരച്ചെടിചുവട്ടില്‍ നാം തളര്‍ന്നുറങ്ങുകയോ ചോരചൊരിഞ്ഞവനായി നാം വീറോടെ വേല ചെയ്യാം- 3.നമ്മുടെ പ്രതിയോഗി അവനലറി വരുന്നുണ്ട് നിര്‍മ്മലമാനസരായി നാം ഉണര്‍ന്നൊരുങ്ങിടാം- 4.നിദ്രയിലാണ്ടവരേ വേഗം ഉണര്‍ന്നേഴുന്നേല്‍പ്പിന്‍ നീതിയിന്‍ സൂര്യനുദിച്ചാല്‍ ഇനി നേരം ഏറെയില്ല-
1107
Unarnnidaam balam darichidam – naam Utsukaraay unnathaneshuvine ulakiluyarthidaam 1.Bhinnatha vedinjidaam jadaswabhaavam neekkidaam Aatmaavilaikyatha poonde Puthu gaanangal aalapikkaam- 2.Choorachedichuvattil naam thalarnnurangukayo Chora chorinjavanaayi naam veerode vela cheyyaam- 3.Nammude prathiyogi avanalari varunnunde Nirmmala maanasaraayi naam unarnnorungidaam- 4.Nindrayilaandavare vegam unernnezhunnelppin Neethiyin sooryanudippaan ini neram ereyilla-