Sthuthi dhanam mahima sakalavum ninakke
സ്തുതി ധനം മഹിമ സകലവും നിനക്കേ

Lyrics by G P
111
സ്തുതി ധനം മഹിമ സകലവും നിനക്കേ സ്തുതികളില്‍ വസിക്കും പരിശുദ്ധപരനേ സുരപുരിയില്‍ നിന്‍ ജനകന്‍ തന്നരികില്‍ പരിചൊടുല്ലസിച്ചു വസിച്ചിരുന്നവന്‍ നീ നരകുല വിനകള്‍ പരിഹരിച്ചിടുവാന്‍ ധരണിയില്‍ നരനായ് അവതരിച്ചവന്‍ നീ- ഉലകിതിലിതുപോല്‍ മലിനത ലേശം കലരാതൊരുവനെ കാണ്‍മതില്ലനിശം അതിഗുണമിയലും രമണീയനാം നിന്‍ പദതളിരിണകള്‍ വണങ്ങി ഞാന്‍ സ്തുതിക്കും- അടിമുടി മുഴുവന്‍ മുറിവുകളേറ്റു കഠിനമാം വ്യഥയാല്‍ തകര്‍ന്നു നിന്‍ ഹൃദയം നിണമെല്ലാം ചൊരിഞ്ഞെന്‍ കലുഷതയകറ്റി നിതമിതു മനസ്സില്‍ നിനച്ചു ഞാന്‍ സ്തുതിക്കും ഗിരിമുകളില്‍ വന്‍ കുരിശില്‍ വച്ചുറക്കെ കരഞ്ഞു നിന്നുയിര്‍ നീ വെടിഞ്ഞുവെന്നാലും മരണത്തെ ജയിച്ചു, ഉയിര്‍ത്തെഴുന്നേറ്റു പരമതില്‍ വാഴും പരമരക്ഷകന്‍ നീ- പരമതിലുമീ ധരയിതിലും നിന്‍ പരിശുദ്ധനാമം പരമപ്രധാനം അഖിലരും വണങ്ങും തവ തിരുമുമ്പില്‍ അടിപണിയുന്നു വിനയമോടടിയന്‍ -
111
Sthuthi dhanam mahima sakalavum ninakke thuthikalil vasikkum parishudha parane Surapuriyil nin janakan thannarikil Parichodullasichu vasichirunnavan nee Narakula vinakal pariharichiduvaan Dharaniyil naranaay avatharichavan nee-   Ulakithilithupol malinatha lesham Kalaraathoruvane kaanmathillanisham Athigunamiyalum ramaniyanaam nin Pada thalirinakal vanangi njaan sthuthikkum-   Adimudi muzhuvan murivukalettu Katdinamaam vyadayaal thakarnnu nin hrudayam Ninamellaam chorinjen kalushathayakatti Nithamithu manassil ninachu njaan sthuthikkum-   Girimukalil van kurishil vechurakke Karanju ninnuyir nee vedinjuvennaalum Maranathe jayichu uyirthezhunnettu Paramathil vaazhum paramarakshakan nee-   Paramathilumee-dharayithilum nin Parishudha naamam parama pradhaanam Akhilarum vanangum thava thirumumbil Adipaniyunnu vinayamodadiyan-