1128
ഒന്നു നോക്കൂ! കാല്‍വറിയില്‍ ജീവന്‍ ലഭ്യമായിടും
യേശുനാഥന്‍ ജീവനറ്റ പാപികള്‍ക്കായ് തൂങ്ങുന്നു
യേശു നിന്നെ സ്നേഹിച്ചല്ലോ കാല്‍വറിയില്‍ നിണം ചിന്തി
ആശു നിന്‍റെ പാപം പോക്കാന്‍ ഈശപുത്രന്‍ മൃതിയേറ്റു
പ്രാര്‍ത്ഥനയോ അനുതാപമോ കണ്ണുനീരോ വില പോരാ-
ക്രൂശിലൊഴുക്കിയ രക്തം വേണം നിന്‍റെ പാപം പോക്കിടാന്‍-
യേശുവേറ്റ മുറിവുകള്‍ നിന്നെ സൗഖ്യമാക്കാന്‍ മതിയല്ലോ-
നീതിവസ്ത്രം അണിയിക്കാനായ് നഗ്നനായ് താന്‍ ക്രൂശിന്മേല്‍
യേശു നല്‍കും നിത്യജീവന്‍ സ്വീകരിക്കൂ അതിവേഗം
മരണം നീങ്ങി വിജയം കിട്ടി നിത്യം വാഴാമവന്‍ കൂടെ-
ഏകനോട്ടം ജീവന്‍ നല്‍കും പാപി നീതിമാനാകും
യേശുവെപ്പോല്‍ രൂപം പൂണ്ടു ദേവസുതനായ് തീരും നീ-
1128
Onnu nokku! kaalvariyil jeevan labhyamaayidum
Yeshunaadhan jeevanatta paapikalkkaay thungunnu
Yeshu ninne snehichallo kaalvariyil ninam chinthi
Aashu ninte paapam pokkaan eeshaputhran mruthiyettu
Praarthdanayo anuthaapamo kannuneero vila pora
Krooshilozhukkiya raktham venam ninte paapam pokkidaan
Yeshuvetta murivukal ninne saukhyamaakkaan mathiyallo
Neethivasthram aniyikkaanaay nagnanaay thaan krooshinmel
Yeshu nalkum nithyajeevan sweekarikku athivegam
Maranam neengi vijayam kitti nithyam vaazhaamavan koode
Ekanottam jeevan nalkum paapi neethimaanaakum
Yeshuveppol roopam poondu devasuthanaay theerum nee