1130
ഇന്നു നീ മനം തിരിയണം
നിന്‍ വഴികളെ വെടിയണം
പിന്നെയെന്നു നീ പറഞ്ഞു തള്ളുകില്‍
നന്നല്ലായതു പേയിന്‍ തന്ത്രമാം
ഹൃദയവാതില്‍ തുറക്കണം
ദുര്‍ന്നയങ്ങളെ വെറുക്കണം
മാ ദയവൊടു ജീവദായകന്‍
വാതിലില്‍ മുട്ടി വിളിക്കുന്നു സഖേ!
നാളെയെന്നതസാദ്ധ്യമാം
നരകം നിന്‍റെ സമ്പാദ്യമാം
വേളയിതുതാനെന്നറിഞ്ഞു നീ
വേഗം ക്രിസ്തുവിന്നരികില്‍ വാ സഖേ!
അന്ത്യകാലമടുത്തുപോയ്
ക്രിസ്തുരാജന്‍ വരുവാറായ്
എന്തിനിയും നിന്നന്തമെന്നു നീ
ചിന്തിച്ചു മനംതിരിയുക സഖേ!
1130
Innu nee manam thiriyanam
Nin vazhikale vediyanam
Pinneyennu nee paranju thallukil
Nannallaayathu peyin thanthramaam
Hridaya vaathil thurakkanam
Durnnayangale verukkanam
Maa dayavodu jeevadaayakan
Vaathilil mutti vilikkunnu sakhe!
Naaleyannath-assadhyamaam
Narakam ninte sambaadyamaam
Velayittu thaan ennarinju nee
Vegam kristhuvin arikil vaa sakhe!
Anthyakaalam-aduthupoye
Kristhu raajan varuvaaraay
Enthiniyum ninnanthamennu nee
Chinthichu manam thiriyuka sakhe!