Engum pukazhthuvin suvishesham
എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം

Lyrics by M. E. C.
1135
എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം നരഭോജികളെ നരസ്നേഹികളാ മുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം- ഹാ! അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശും വേദാന്തപ്പൊരുള്‍ സുവിശേഷം- ഹാ! ഭീകര സമരസമാകുലമാകും ഭൂമിയില്‍ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം- ഹാ! വിമലജനേശുവില്‍ വിശ്വസിച്ചിടുകില്‍ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം- ഹാ! കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം- ഹാ! നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം കുരിശിന്‍ വചനം സുവിശേഷം- ഹാ!-
1135
Engum pukazhthuvin suvishesham Ha! mangala jaya jaya sandesham Narabhojikale narasnehikalaa- muthama sodararaakkum Vimala manohara suvishesham- haa!- Ajnjaanaandhatha aakeyakattum vijnjaanakkathir veeshum Vedaantha pporul suvishesham- haa!- Bheekara samara samaakulamaakum bhoomiyil bheethiye neekkum Shaanthi sandhaayaka suvishesham- haa!- Vimalajeneshuvil vishwasichidukil viduthalanaamayam arulum Vijaya dhwaniyee suvishesham- haa!- Krupayaalethoru paathakaneyum paavana shobhithanaakkum Paapanivaaran suvishesham- haa!- Nashikkum laukika janathinu heenam namukko daivika jnjaanam Kurishin vachanam suvishesham- haa!