Anpode yeshu vilikkunnu
അന്‍പോടെ യേശു വിളിക്കുന്നു

Lyrics by K.D.W
1136
അന്‍പോടെ യേശു വിളിക്കുന്നു നിന്നെ എന്നെയും നിന്നെയും താന്‍ വിളിപ്പൂ ശ്രീയേശു രക്ഷകന്‍ ദീര്‍ഘക്ഷമയോടെ എന്നെയും നിന്നെയും കാത്തിരിപ്പൂ പാപത്തില്‍ മോദിക്കും മത്സനേഹിതാ! നീ പാപത്തെ വിട്ടുടനോടി വരൂ സ്നേഹമോടീശന്‍ വിളിക്കുന്നു നിന്നെ പാപീ! നീ ഓടിവാ! തന്നന്തികേ ക്രൂശിലൊഴുകുന്ന ചെന്നിണം കാണ്‍ക പൊന്മുഖം വാടിത്തളരുന്നല്ലോ നിന്‍പാപമേശു വഹിച്ചില്ലയെങ്കില്‍ എന്തിന്നവനീ വിധം മരിച്ചു? യേശുവെ കര്‍ത്താവെന്നേറ്റു നീ ചൊല്‍ക വിശ്വസിച്ചിടുക തന്നുയിര്‍പ്പില്‍ താഴ്മയോടീവിധമേറ്റു നീ ചൊന്നാല്‍ തല്‍ക്ഷണം ദൈവകുമാരനാകും യേശു നിനക്കായി കാത്തിരിക്കുന്നു വേഗമവന്‍ ചാരേ വന്നിടുക നിന്‍പാപമെല്ലാമവന്‍ പാദേയര്‍പ്പിച്ച് മോചിതനായി നീയാനന്ദിക്ക
1136
Anpode yeshu vilikkunnu ninne Enneyum ninneyum thaan vilippu Shreeyeshu rakshakan deerkha kshamayode Enneyum ninneyum kaathirippu Paapathil modikkum Matsnehithaa! nee Paapathe vittudanodi varu Snehamodeeshan vilikkunnu ninne Paapi! nee odi vaa! thannanthike Krooshilozhukunna chenninam kaanka Ponmukham vaadithalarunnallo Nin paapameshu vahichillayenkil Enthinnavanee vidham marichu? Yeshuve karthaavennettu nee cholka Vishwasichiduka thannuyirppil Thaazhmayod eevidhamettu nee chonnaal Thalkshanam daiva kumaaranaakum Yeshu ninakkaayi kaathirikkunnu Vegamavan chaare vanniduka Nin paapamellaamavan paadeyarppiche Mochithanaayi neeyaanandikka