1143
എന്നിടം വരുവിന്‍ നരരേ
ഖിന്നതകള്‍ തീര്‍ക്കാനായ്
തന്നിടം ക്രിസ്തു വിളിക്കുന്നു
എന്നിടം വരുവിന്‍ നരരേ
വരുവിന്‍ വരുവിന്‍ വരുവിന്‍
വരുവാന്‍ ക്രിസ്തു വിളിക്കുന്നു
തരുവാനാത്മ സമാധാനം
ധനവാന്മാര്‍ നേതാക്കള്‍
മനശ്ശാന്തി തരികില്ല
യേശുക്രിസ്തു വിളിക്കുന്നു
പാപം മുറ്റും പോക്കാനായ്
പാവനനാം തന്‍ നിണമാം
പാപത്തിന്‍ പരിഹാരം
ക്രിസ്തു നിന്നെ വിളിക്കുന്നു
പുത്തന്‍ഹൃദയം നല്‍കാനായ്
നിന്‍ഹൃദയം മാറിടുമേ
ദൈവത്തിന്‍ മന്ദിരമായ്
യേശുക്രിസ്തു വിളിക്കുന്നു
ക്ലേശം ഭാരം തീര്‍ക്കാനായ്
അവനിയില്‍ നിന്‍ വിന
തീര്‍ക്കാനവനല്ലാതില്ലാരും
ഒരു ചെറുനിമിഷം നീ കളയാതെ
എരിപൊരിവെയിലില്‍ തളരാതെ
വരിക സഖേ! തരുമേശു
ജീവജലം സൗജന്യം
ഈ വിളി നിങ്ങള്‍ നിരസിച്ചാല്‍
ഈ വന്‍രക്ഷയുപേക്ഷിച്ചാല്‍
വരുമൊരുനാള്‍ ന്യായവിധി,
എരിനരകം നിന്നറുതി
1143
Ennidam varuvin narare!
Khinnathakal theerkkaanaay
Thannidam kristhu vilikkunnu
Ennidam varuvin narare
Varuvin varuvin varuvin
Varuvaan kristhu vilikkunnu
Tharuvaanaatma samaadhaanam
Dhanavaanmaar nethaakkal
Manashaanthi tharikilla
Yeshukristhu vilikkunnu
Paapam muttum pokkaanaay
Paavananaam than ninamaam
Paapathin parihaaram
Kristhu ninne vilikkunnu
Puthen hrudayam nalkaanaay
Nin hrudayam maaridume
Daivathin mandiramaay
Yeshukristhu vilikkunnu
Klesham bhaaram theerkkaanaay
Avaniyil nin vina
Theerkkaan avanallaa thillaarum
Oru cheru nimisham nee kalayaathe
Eriporivailil thalaraathe
Varika sakhe! tharumeshu
Jeeva jalam saujanyam
Ee vili ningal nirasichaal
Ee van raksha upekshichaal
Varumoru naal nyaayavidhi
Erinarakam ninnaruthi