1149
ഇവനാര്? ഇവനാര്?
മുഴങ്ങിക്കേട്ടു മാനവശബ്ദം
ഗലീലനാട്ടിലുടനീളം
പച്ചവെള്ളത്തെ മുന്തിരിച്ചാറായ്
മാറ്റി കാനാവില്‍
അഞ്ചപ്പം കൊണ്ടയ്യായിരത്തെ
അതിശയകരമായ് പോഷിപ്പിച്ചു
നിശയുടെ നാലാം യാമത്തില്‍
കടലിന്‍മിതേ നടന്നവനും
കാറ്റും കടലുമവന്‍റെ വാക്കിലമര്‍ന്നു
ശാന്തത വന്നു
യായിറോസിന്‍ ഭവനത്തില്‍
വിലാപഗീതം കേട്ടപ്പോള്‍
മരിച്ച ബാലികയോടവന്‍ ചൊല്ലി
തലീഥാ കൂമി.. തലീഥാ കൂമി
1149
Ivanaare? ivanaare?
Muzhangikkeettu maanava shabdam
Galeela naattiluda neelam
Pacha vellathe munthiri chaaraay
Maatti kaanaavil
Annjchappam kondaiyyaayirathe
Athishaya karamay poshippichu
Nishayude naalaam yaamathil
Kadalin meethe nadannavanum
Kaattum kadalumavante vaakkilamarnnu
Shaanthatha vannu
Yaayirosin bhavanathil
Vilaapa geetham kettappol
Maricha baalikayodavan cholli
“Thaleeda koomi.....thaleeda koomi”