Enniyaal theernnidumo
എണ്ണിയാല്‍ തീര്‍ന്നിടുമോ

Lyrics by M.J.P
115
രീതി: കണ്ണുനീര്‍ താഴ്വരയില്‍ എണ്ണിയാല്‍ തീര്‍ന്നിടുമോ വല്ലഭാ! നിന്‍കൃപകള്‍ വര്‍ണ്ണിപ്പാന്‍ സാദ്ധ്യമല്ല മന്നവാ! നിന്‍വഴികള്‍ എന്നും ഞാന്‍ സ്തുതിച്ചിടും എന്നും ഞാന്‍ പുകഴ്ത്തിടും നിന്നുടെ കൃപകളെ ഞാന്‍ എന്നെന്നും പാടിടുമേ ഏഴയാമെന്നെയും നീ ആഴമായ് സ്നേഹിച്ചതാല്‍ ഊഴിയില്‍ താണിറങ്ങി ഏഴയെ വീണ്ടെടുത്തു പാപത്തിന്‍ ചേറ്റില്‍ ഞാനും താപത്താല്‍ വലഞ്ഞ നേരം വേഗത്തില്‍ വന്നു എന്നെ സ്നേഹത്താല്‍ വീണ്ടെടുത്തു വിശ്വാസ ജീവിതത്തില്‍ ആശ്വാസദായകനായ് വിശ്വത്തിലെന്നുമെന്നും കൂടെയിരിക്കുമവന്‍ നിന്‍മുഖം കണ്ടിടുവാന്‍ നിന്നോടു ചേര്‍ന്നിടുവാന്‍ എന്നുളളം കൊതിച്ചിടുന്നേ എന്‍ പ്രിയാ! വന്നിടണേ
115
“Kannuneer thaazhvarayil ” enna reethi Enniyaal theernnidumo Vallabha! nin krupakal Varnnippaan saadhyamalla mannava! Nin vazhikal Ennum njaan sthuthichidum Ennum njaan pukazhthidum Ninnude krupakale njaan Ennennum paadidume Ezheyaamenneyum nee aazhamaay Snehichathaal Oozhiyil thaanirangi Ezheye veendeduthu Paapthin chettil njaanum Thaapathaal valanja neram Vegathil vannu enne Snehathaal veendeduthu Vishwaasa jeevithathil Aashwaasa daayakanaay Vishwathilennumennum Koodeyirikkumavan Nin mukham kandiduvaan Ninnodu chernniduvaan Ennullam kothichidunne En priyaa! vannidane