1152
എത്രയോ വലിയവന്‍
ബഹുധനികനും ജഗദധിപനും
ക്രിസ്തുനാഥനഹോ!
ഇത്രയും മഹാനൊരു-
ത്തനിദ്ധരയിലുണ്ടോ?
മര്‍ത്ത്യരക്ഷ ചെയ്യുവാന്‍
മര്‍ത്ത്യരക്ഷ ചെയ്യുവാന്‍
മഹിതലമിതില്‍ മനുജനായ്
വന്ന ദേവനിവന്‍
മൃത്യുവെ ജയിച്ചുയിര്‍ത്ത
മറ്റൊരുത്തനുണ്ടോ?
നിത്യജീവനേകുവാന്‍
നിത്യജീവനേകുവാ-
നിദ്ധരയിതിലിതരനില്ലെത്രയും
സദൃഢം
വാനദൂതസേനയും
വണങ്ങുമീ മഹാന്ന്
മാനവും മഹത്ത്വവും
മാനവും മഹത്ത്വവും
ധനവും ബലവും സ്തുതിയും
നാം ദിനവും നല്‍കിടേണം
1152
Ethrayo valiyavan
Bahu dhanikanum jagadadhipanum
Kristhu naadhanaho!
Ithrayum mahaan oruthan-
idharayilundo?
Marthya raksha cheyyuvaan
Marthya raksha cheyyuvaan
Mahithalamithil manujanaay
Vanna devanivan
Mruthyuve jaichuyirtha
Mattoruthanundo?
Nithya jeevanekuvaan
Nithya jeevanekuvaa-
Nidharayithil itharanillethrayum
Sudrundam
Vaana dootha senayum
Vanangumee mahaanne
Maanavum mahathwavum
Maanavum mahathwavum
Dhanavum balavum sthuthiyum
Naam dinavum nalkidenam