1155
ഇതുപോല്‍ നല്ലൊരു രക്ഷകന്‍ ശ്രീയേശുവല്ലാ-
തില്ല മന്നിലും വിണ്ണിലുമേ
പാപികളാകും മാനവര്‍ക്കായ് പരലോകം വിട്ടു ധരയില്‍ വന്നു
പരിശുദ്ധന്‍ ക്രൂശില്‍ നിണം ചൊരിഞ്ഞു
പാപിക്കു മോക്ഷത്തിന്‍ വഴി തുറന്നു
മരണത്തിന്‍ ഭീതി പൂണ്ടിനിയും
ശരണമറ്റാരും വലഞ്ഞിടാതെ
മരണം സഹിച്ചു ജയം വരിച്ച
പരമരക്ഷകനിലാശ്രയിക്ക
സത്യമായ് തന്നില്‍ വിശ്വസിച്ചാല്‍
നിത്യശിക്ഷാവിധി നീങ്ങിടുമേ
രക്ഷകനെയിന്നു തിരസ്കരിച്ചാല്‍
രക്ഷയ്ക്കായ് വേറില്ല വഴിയുലകില്‍
മുള്‍മൂടി നല്‍കി നിന്ദിച്ചയീ മന്നിതില്‍
മന്നനായ് വന്നിടുമേ
പൊന്മുടി ചൂടി വന്ദിതനായ്
മന്നിടം നന്നായ് ഭരിച്ചിടും താന്‍
1155
Ithupol nalloru rakshakan sreeyeshuvallaathilla
mannilum vinnilume
Paapikalaakum maanavarkkay
Paralokam vittu dharayil vannu
Parishudhan krooshil ninam chorinju
Paapikku mokshathil vazhi thurannu
Maranathin bheethi poondiniyum
Sharanamattaarum valanjidaathe
Maranam sahichu jayam varicha
Paramarakshakanil aashrayikka
Sathyamaay thannil vishwasichaal
Nithya shikshaavidhi neengidume
Rakshakaneyinnu thiraskarichaal
Rakshakkaay veerilla vazhyulakil
Mulmudi nalki nindichay ee mannithil
Mannanaay vannidume
Ponmudi choodi vandithanaay
Mannidam nannaay bharichidum thaan