1156
ഒന്നിലും ഭയന്നിടാതെ പോകാം സഖാക്കളെ
ഉന്നതന്‍റെ വന്ദ്യനാമമൊന്നായുര്‍ത്തിടാന്‍
നിസ്തുല്യനാമം ക്രിസ്തേശു നാമം നിത്യം പുകഴ്ത്തണം തന്‍
നിര്‍ദ്ദേശമൊത്തു നാം നില്‍ക്കണം മടുത്തിടാതെ
പോര്‍ നടത്തണം-ജയം നിശ്ചയം, നിരക്കണം നിരാമയം സഖാക്കളേ!-
പാപത്തിന്‍ കൂലി തന്‍ ദേഹത്തിലേറ്റവന്‍ താപം സഹിച്ച തന്‍
സ്നേഹം നിനയ്ക്കുവിന്‍ മറ്റൊരുത്തനീ വിധത്തിലുറ്റു
രക്ഷ ചെയ്തവന്‍ ഇദ്ധരിത്രി തന്നിലെങ്ങുമില്ലയെന്നറിഞ്ഞു നാം-
തെല്ലും പരാജയം ഉണ്ടാകയില്ല നാമെല്ലാമേശുവെ പിഞ്ചെല്ലാ-
മുല്ലാസമായ് അല്ലലല്‍പ്പകാലമുണ്ടെന്നാകിലും വരും ജയം
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ജയം-
1156
Onnilum bhayannidaathe pokaam sakhaakkale
Unnathante vandya naamam-onnaayuyarthidaan
Nisthulya naamam kristheshu naamam
Nithyam pukazhthanam than nirddeshamothu naam
Nilkkanam maduthidaathe por nadathanam-jayam
Nischayam nirakkanam niraamayam sakhaakkale!-
Paapathin kooli than dehathilettu-van-
Thaapam sahicha than sneham ninackkuvin
Mattoruthanee vidhathiluttu raksha cheythavan
Idharithri thannil-engum-illayenn-arinju naam
Thellum paraajayam undaakayilla naamellaarum-
Eshuve pinchellaam-ullaasamaay
Allal-alppakaalam-undennaakilum varum jayam
Halleluyya! halleluyya! halleluyya! jayam-