116
‘To Calvary Lord in Spirit’
എന്നന്തരംഗമേ പാടൂ
പൊന്നേശുവിന്‍ ഗീതം
എന്നെ വീണ്ട തന്‍ സ്നേഹത്തെ
എന്നാളും കീര്‍ത്തിക്കാം
ആശയറ്റിട്ടാര്‍ത്തനായി
ക്ലേശിച്ചുകേണു ഞാന്‍
ഈശാ! നീയെന്‍റെ പാതകം
ക്രൂശില്‍ വഹിച്ചു ഹാ
എന്നാധികള്‍ എന്‍ വ്യാധികള്‍
എല്ലാം വഹിപ്പാനായ്
എല്ലായ്പ്പോഴും ചാരെയുള്ളോന്‍
ആശ്വാസദായകന്‍
വിണ്ണിലെത്തും നാള്‍വരെയും
കണ്ണീര്‍ താഴ്വര;
മണ്ണിലെ വാസമെങ്കിലും
പൂര്‍ണ്ണാനന്ദം നീയേ
എന്‍പേര്‍ക്കു, പക്ഷവാദമായ്
അന്‍പെഴുമാചാര്യന്‍
ഉന്നതത്തില്‍ വാണിടുന്നു
എന്‍ പൂര്‍ണ്ണരക്ഷകനായ്
116
‘To Calvary Lord in Spirit’ enna reethi
Ennantharangame paadu
Ponneshuvin geetham
Enne veenda than snehathe
Ennaalum keerthikkaam
Aashayattitt aarthanaayi
Kleshichu kenu njaan
Eeshaa! neeyente paathakam
Krooshil vahichu haa
Ennaadhikal envyaadhikal
Ellaam vahippaanaay
Ellaayppozhum chaareyullon
Aashwaasadaayakan
Vinnilethum naalvareyum
Kannuneer thaazhvara
Mannile vaasamenkilum
Poornnaanandam neeye
Enperkku, pakshavaadamaay
Anpezhumaachaaryen
Unnathathil vaanidunnu
En poornna rakshakanaay