1167
ഹേ!ഹ! പ്രിയ സ്നേഹിതാ സോദരാ!
സാദരം ശ്രുണുമേ വചനം
ഹാലാഹലതുല്യമായ മായ നമ്മെ
ഹന്ത നരകത്തില്‍ തള്ളിക്കളയുമേ
പാരില്‍ പാപമില്ലാത്ത പുരുഷരില്ലായ്കയാല്‍
നേരായ് മരണം നമ്മില്‍ ഘോരമായ് വരികയാല്‍
പാപം പെരുകും കൃപാധാരന്‍ നീതിയെ സുത
സാരമേധത്താല്‍ പരിപൂരണം ചെയ്തു നാഥന്‍-
വേദസ്വരൂപന്‍ മഹാവേദനപരനായി
മോദമധുമധുരസ്വേദനമൃതനായി
പാതകം തീര്‍ത്തു നമ്മെ നീതികരിപ്പാനുയിര്‍-
ത്താദിഗുരുവാം ക്രിസ്തുനാഥനെ ഭജിക്കെടോ-
പാവനമായ തന്‍റെ ഭവ്യശോണിതം തന്നാന്‍
പാപികളായ നമ്മെ പാലനം ചെയ്വതിന്നായ്
പാവനാത്മാവില്‍ നിന്ന് ബോധമുദിപ്പിക്കുന്ന
ഭാഗധേയമാം ഭക്തപലനെ ഭജിക്കെടോ-
പാപീ! അനുതപിക്ക പാപിയനുതപിക്ക
പാപിയനുതപിച്ചാല്‍ പാപമോചനം വരും
ഇത്യേവം പറയുന്ന മര്‍ത്ത്യനെ ദുഷിച്ചഘ
കൃത്യമായ മായയില്‍ മര്‍ത്ത്യാ നീ മുഴുകായ്ക-
ക്രിസ്തോ ജഗല്‍ഗുരോ ക്രിസ്തോ പരമഗുരോ
ക്രിസ്തോ വേദഗുരോ ക്രിസ്തോ വിജ്ഞാനഗുരോ
ക്രിസ്തോ ദൈവുപുത്രാ ക്രിസ്തോ മനുഷ്യപുത്രാ
ക്രിസ്തോ രക്ഷരക്ഷ മാം ഇത്യേവം സ്തുതിക്കെടോ-
1167
He he! priya snehitha sodaraa!
Saadaram shrunume vachanam
Haalaahala thulyaayamaaya namme
Hantha narakathil thallikkalayume
Paaril paapamillaathe purusharillaaykayaal
Neraay maranam nammil ghoramaay varikayaal
Paaram perukum krupaadhaaran neethiye sutha
Saaramedhathaal paripooranam cheythu naadhan-
Vedaswaroopan mahaa vedanaparanaayi
Moda madhumadhura swadena mruthanaayi
Paathakam theerthu namme neethikarippaanuyirthaadi
guruvaam kristhu naadhane bhajikkedo-
Paavanamaaya thante bhavya shonitham thannaal
Paapikalaaya namme paalanam cheyvathinnaay
Paavanaathmaavil ninne bodamudippikkunna
Bhaagadheyamaam bhaktha paalane bhajikkedo-
Paapee! anuthapikka paapiyanuthapikka
Paapiyanuthapichaal paapa mochanam varum
Ithyevam parayunna marthyane dushichagha
Kruthyamaaya maayayil marthyaa nee muzhukaayka-
Kristho jagalguro kristho paramaguro
Kristho vedaguro Kristho vijnjaanaguro
Kristho daivaputhraa Kristho manushyaputhraa
Kristho raksharakshamaam ithyevam sthuthikkedo-