Adhwaanikkum snehithare
അദ്ധ്വാനിക്കും സ്നേഹിതരെ

Lyrics by
1178
അദ്ധ്വാനിക്കും - സ്നേഹിതരെ ഭാരം ചുമപ്പവരെ ആശ്വാസം നിങ്ങള്‍ക്കിങ്ങേകിടുവാനായ് രക്ഷകനേശു വിളിച്ചിടുന്നു ആശയോടേശുവിന്‍ ചാരേ വരൂ ആശ്വാസം നല്‍കുമവന്‍ നിങ്ങള്‍ തന്‍ക്ലേശങ്ങളേതാകിലും പാപമോ രോഗമോ മറ്റെന്താകിലും വിശ്വാസത്തോടെ കടന്നുവരൂ ക്ലേശങ്ങള്‍ നീക്കുമവന്‍ നന്മ ചെയ്വാന്‍ നിങ്ങള്‍- ക്കാശയുണ്ടെങ്കിലും തിന്മയതല്ലോ ചെയ്തിടുന്നു പാപമതിന്നുടെ കാരണമെ പാപത്തെ നീക്കുമവന്‍ വ്യര്‍ത്ഥവിചാരത്തില്‍ വീണുലയാതെ കര്‍ത്തനാമേശുവിലാശ്രയിപ്പിന്‍ നിത്യനിരാമയ സ്വര്‍ഗ്ഗസുഖം നിശ്ചയം നല്‍കുമവന്‍ ഇതു സുപ്രസാദ ദിനം പ്രിയരെ ഇതുതന്നെ കരുണാസമയം കാല്‍വറിയില്‍ പൂര്‍ത്തിയാക്കിയതാം രക്ഷയ്ക്കായ് വന്നിടുക
1178
Adhwaanikkum – snehithare Bhaaram chumappavare Aashwaasam ningalkkingekiduvaanaay Rakshakaneshu vilichidunnu Aashayodeshuvin chaare varu Aashwaasam nalkumavan Ningal than kleshangalethaakilum Paapamo rogamo mattenthaakilum Vishwaasathode kadannu varu Kleshangal neekkumavan Nanma cheyvaan ningal- kkaashayundenkilum Thinmayathallo cheythidunnu Paapamathinnude kaaraname Paapathe neekkumavan Vyartda vichaarathil veenulayaathe Karthanaameshuvil aasrayippin Nithya niraamaya swargga sukham Nischayam nalkumavan Ithu suprasaada dinam priyare Ithu thanne karunaa samayam Kaalvaryil poorthiyaakkiyathaam Rakshackkaay vanniduka