119
യേശുരാജാ നിന്‍തിരു പാദത്തില്‍
വന്ദനം വന്ദനം വന്ദനം!
പ്രാണനാഥാ നിന്‍ മുറിവില്‍ സദാ
ചുംബനം ചുംബനം ചുംബനം!
എന്നെ തേടി വന്ന ദേവ ദേവനേ
എന്‍റെ ശാപം തീര്‍ത്ത നല്ല നാഥനേ
തിരുച്ചോരചിന്തി എന്നെ വീണ്ടതാല്‍
വന്ദനം വന്ദനം വന്ദനം!
പാപച്ചേറ്റില്‍ നിന്നെന്‍ പാദം പാറമേല്‍
നിര്‍ത്തി പാടാന്‍ പുതുഗീതം തന്നതാല്‍
സ്തുതി സ്തോത്രം സ്വീകരിപ്പാന്‍ യോഗ്യന്‍ നീ
വന്ദനം വന്ദനം വന്ദനം!
എന്‍റെ പേര്‍ക്കായ് മരിച്ചെന്നാല്‍ മൂന്നാം നാള്‍
ഉയിര്‍ത്തിന്നു താതന്‍ വലഭാഗത്തായ്
പക്ഷവാദം ചെയ്യും മഹാ സ്നേഹമേ!
വന്ദനം വന്ദനം വന്ദനം!
തിരുതേജസ് എനിക്കും തന്നിടുവാന്‍
വേഗം വാനില്‍ വരും പ്രാണപ്രിയാ നിന്‍
തിരുപാദം പണിഞ്ഞെന്നും പാടിടും
വന്ദനം വന്ദനം വന്ദനം!
119
Yeshuraaja ninthiru paadathil
Vandanam vandanam vandanam!
Praananaadha nin murivil sadaa
Chumbanam chumbanam chumbanam
Enne thedi vanna deva devane
Ente shaapam theertha nalla naadhane
Thiruchora chinthi enne veendathaal
Vandanam vandanam vandanam!
Paapachettil ninnen paadam paaramel
Nirthi paadaan puthugeetham thannathaal
Sthuthi sthothram sweekarippaan yogyan nee
Vandanam vandanam vandanam!
Ente perkkaay marichennaal munnaam naal
Uyirthinnu thaathan valabhaagathaay
Pakshavaadam cheyyum mahaa snehame!
Vandanam vandanam vandanam!
Thiruthejass enikkum thanniduvaan
Vegam vaanil varum praana priya nin
Thirupaadam paninjennum paadidum
Vandanam vandanam vandanam!