1192
രീതി: വന്ദനം യേശുനാഥനേ
ഇന്നേരം പ്രിയ ദൈവമേ!
നിന്നാത്മശക്തി
തന്നാലും പ്രാര്‍ത്ഥിച്ചിടുവാന്‍
നിന്നോടു പ്രാര്‍ത്ഥിച്ചിടാന്‍
നിന്നടിയങ്ങള്‍ നിന്‍റെ
സന്നിധാനത്തില്‍ വന്നു
ചേര്‍ന്നിരിക്കുന്നു നാഥാ
നിന്തിരു പാദപീഠത്തില്‍-
അണയുവതി-
നെന്തുള്ളു ഞങ്ങളപ്പനേ!
നിന്‍തിരുസുതനേശുവിന്‍ തിരു-
ജഡം ഭുവി
ചിന്തിയോര്‍ പുതുവഴി-
തുറന്നു പ്രതിഷ്ഠിച്ചതാല്‍
മന്ദതയെല്ലാം നീക്കുകേ-
നിന്നടിയാരില്‍
തന്നരുള്‍ നല്ലുണര്‍ച്ചയെ
വന്നിടുന്നൊരു ക്ഷീണം
നിദ്രാമയക്കമിവ-
യൊന്നാകെ നീയകറ്റി-
തന്നിടുകാത്മശക്തി
ഓരോ ചിന്തകള്‍ ഞങ്ങളില്‍-
വരുന്നേ മന-
സ്സോരോന്നും പതറിടുന്നേ
ഘോരവൈരിയോടു നീ
പോരാടിയടിയര്‍ക്കു
ചോരയാല്‍ ജയം നല്‍കിടേണം
പരമാനാഥാ!
നിന്തിരു വാഗ്ദത്തങ്ങളെ മനതളിരില്‍
ചിന്തിച്ചു നല്ല ധൈര്യമായ്
ശാന്തതയോടും ഭവല്‍ സന്നിധി
ബോധത്തോടും
സന്തതം പ്രാര്‍ത്ഥിച്ചിടാന്‍
നിന്‍തുണ നല്‍കിടേണം
നീയല്ലാതാരുമില്ലയ്യോ! ഞങ്ങള്‍ക്കഭയം
നീയല്ലോ പ്രാണനാഥനേ!
നീ യാചന കേട്ടിടാതായാല്‍
പിശാചിന്നുടെ
മായാവലയില്‍ നാശമായി-
ടുമായതിനാല്‍
1192
“Vandanam yeshunaadhane” enna reethi
Inneram priya daivame!
Ninnaatma shakthi
Thaannaalum praarthichiduvaan
Ninnodu praarthichidaan
Ninnadiyangal ninte
Sannidhaanathil vannu
Chernnirikkunnu naadaa
Ninthiru paadapeetdathil-
anayuvathi-
Nenthullu nangalappane!
Nin thiru suthaneshuvin thiru-
Jadam bhuvi
Chinthiyor puthuvazhi-
Thurannu prathishtichathaal
Mandathayellaam neekkuke-
ninnadiyaaril
Thannarul nallunarchaye
Vannidunnoru ksheenam-
Nidraamayakkamiva
Yonnaake neeyakatti-
Thannidukaatma shakthi-
Oro chinthakal njangalil-
varunne mana-
ssoronnum patharidunne
Ghora vairiyodu nee
Poraadiyadiyarkku
Chorayaal jayam nalkidenam
Parama naadhaa!-
Ninthiru vaagdathangale manathaliril
Chinthichu nalla dhairymaay
Shaanthathayodum bhaval sannidhi
bodhathodum
Santhatham praarthichidaan
Nin thuna nalkidenam
Neeyallaath-aarumillayyo! njangalkkabhayam
Neeyallo praana naadhane!
Nee yaachana kettidaath aayaal
pishaachinude
Maayaa valayil naashamaay-
idum aayathinaal