1194
എളിയവര്‍ നിലവിളിച്ചാലതിനെ
അലിവോടു ശ്രവിച്ചിടും പാലകനേ
നീതികേടു നിറഞ്ഞിടുകയാല്‍
ഭീതിയോടു കരഞ്ഞീയുലകില്‍
വസിക്കുന്ന ജനങ്ങള്‍
രസിക്കുന്ന ദിനങ്ങള്‍
കൊതിച്ചിടുന്നതിന്നിനി താമസമോ?
താണു താണു നീ കുരിശില്‍ വരെയും
കേണു കേണു നീ പ്രാണന്‍ വെടിഞ്ഞു
തവചുവടുകളെയനുഗമിപ്പവര്‍ക്കീ-
യവനിയിലവശതയവകാശമാം-
നീ മഹോന്നതനാമം ധരിച്ചു
ഭൂമി വാണിടും കാലമടുത്തു
ഇന്നിവിടേറ്റം ഖിന്നതയേറ്റോര്‍-
ക്കുന്നത പദവികളന്നു തരും
1194
Eliyavar nilavilichaalathine
Alivodu shravichidum paalakane
Neethikedu niranjidukayaal
Bheethiyodu karanjeeyulakil
Vasikkunna janangal
Rasikkunna dinangal
Kothichidunnathinnini thaamasamo?
Thaanu thaanu, nee kurishil vareyum
Kenu kenu nee praanan vedinju
Thava chuvadukale anugamippavarkki-
Yavaniyil avashatha-avakaashamaam-
Nee mahonnatha naamam dharichu
Bhoomi vaanidum kaalam aduthu
Innividettam khinnatha ettor-
Kkunnatha-padavikal annu tharum