Athyunnathan suthane
അത്യുന്നതന്‍ സുതനേ

Lyrics by E.P.J
120
രീതി: യേശു നാഥാ വാ-വാ- അത്യുന്നതന്‍ സുതനേ ആരംഭകാരണനേ അങ്ങയെ സ്തുതിച്ചിടും ആരാധിച്ചാനന്ദിക്കും കാല്‍വറി മാമലയില്‍ കാരിരുമ്പാണികളാല്‍ ക്രൂശിതനായ് എന്‍റെ പാപങ്ങള്‍ പോക്കിയതാല്‍ നന്ദിയായ് കുമ്പിടുന്നു കഷ്ടത്തിലാശ്രയം നീ ദു:ഖത്തില്‍ സാന്ത്വനവും ശത്രുകൈയില്‍ നിന്നും മാമക മോചനവും നിന്‍കൃപയൊന്നുമാത്രം ജാതിവംശങ്ങള്‍ മദ്ധ്യേ സത്യത്തിന്‍ സാക്ഷിയായി ഇരുളിലൊരു ദീപം പോല്‍ നിന്നില്‍ ഞാന്‍ ശോഭിച്ചിടാന്‍ അരുളേണം, നിന്‍കൃപകള്‍ ആത്മാവാം ദൈവമേ നിന്‍ ശക്തിയാല്‍ ഞാന്‍ നടപ്പാന്‍ പാവനഹൃദയം എന്നില്‍ പകര്‍ന്നിടൂ നീ പാരിലെന്‍ നാള്‍കളെല്ലാം
120
‘Yeshu naadhaa-Va-Va- Sneha’ enna reethi Athyunnathan suthane Aarambha kaaranane Angaye sthuthichidum Aaraadhi chaanandikkum Kaalvary maamalayil Kaarirumbaanikalaal Krooshithanaay ente Paapangal pokkiyathaal Nandiyaay kumbidunnu Kashtathilaashrayam Nee dukhathil saanthwanavum Shathru kaiyyil ninnum Maamaka mochanavum Nin krupayonnu maathram Jaathi vamshangal madhye Sathyathin saakshiyaayi Iruliloru deepam pol Ninnil njaan shobhichidaan Arulenam, ninkrupakal Aatmaavam daivame Nin shakthiyil njaan nadappaan Paavanahrudayam ennil pakarnnidum nee Paarilen naalkalellaam