Enne snehikkum
എന്നെ സ്നേഹിക്കും

Lyrics by A.V
1202
എന്നെ സ്നേഹിക്കും പൊന്നേശുവേ! എന്നും പാലിക്കും എന്‍ നാഥനേ! ഈ മരുഭൂവില്‍ കൈവിടല്ലേ തിരുചിറകെന്നെ പൊതിയേണമേ എന്നില്‍ വന്നുപോയ് തെറ്റധികം എല്ലാം ക്ഷമിക്കണേ കര്‍ത്താവേ! എന്നെ വെണ്മയാക്കേണമേ വന്നിടുന്നേഴ നിന്‍ സവിധേ ഉള്ളം ആകെ തകരും നേരം ഉറ്റവര്‍ വിട്ടുപിരിയും നേരം എന്നെ വിട്ടങ്ങു പോകരുതേ നീയല്ലാതില്ലെനിക്കഭയം എങ്ങും ആപത്തൊളിച്ചിരിക്കും വേളയില്‍ നിന്‍ദാസനാമെന്നെ ഉള്ളം കൈയില്‍ വഹിച്ചിടണേ കണ്‍മണിപോലെ കാത്തിടണേ
1202