1203
എനിക്കൊത്താശ വരും പര്‍വ്വതം
കര്‍ത്താവേ! നീ മാത്രമെന്നാളുമേ
ആകാശ ഭൂമികള്‍ക്കെല്ലാം
ആദിഹേതുവതായവന്‍ നീയേ
ആശ്രയം നിന്നിലായതു മുതലെന്‍
ആധികളകന്നു പരാ
എന്‍ കണ്‍കളുയര്‍ത്തി ഞാന്‍ നോക്കും
എന്‍കര്‍ത്താവേ നിന്‍ദയക്കായി
എണ്ണിയാല്‍ തീരാ നന്മകള്‍ തന്നു
എന്നെയനുഗ്രഹിക്കും
എന്‍ കാല്‍കള്‍ വഴുതാതനിശം
എന്നെ കാത്തിടുന്നവന്‍ നീയേ
കൃപകള്‍ തന്നും തുണയായ് വന്നു
നടത്തുന്നത്ഭുതമായ്
എന്‍ ദേഹം മണ്ണില്‍ മറഞ്ഞാലും
ഞാന്‍ ജീവനോടിരുന്നാലും
നീ വരും നാളില്‍ നിന്നോടണഞ്ഞ
ന്നാനന്ദിച്ചാര്‍ത്തിടും ഞാന്‍
1203
Enikkothaasha varum parvvatham
Karthaave! nee maathra mennaalume
Aakaasha bhoomikalkkellaam
Aadi-hethuvathaayavan neeye
Aasshrayam ninnilaayathu muthalen
Aadhikalakannu para
En kankalu-uyarthi njaan nokkum
En karthaave nin dayackkaayi
Enniyaal theeraa -nanmakal thannu
Enneyanugrahikkum
En kaalkal vazhutha athanisham
Enne kaathidunnavan neeye
Krupakal thannum thunayaay vannum
Nadathunn atbhuthamaay
En deham mannil maranjaalum
Njaan jeevanodirunnaalum
Nee varum naalil ninnodananjann
Aanandich aarthidum njaan