1205
രീതി: ഇദ്ധരയില്‍ എന്നെ
എന്നുള്ളിലെന്നും വസിച്ചിടുവാന്‍ സ്വര്‍ഗ്ഗ
മണ്ഡപം വിട്ടിറങ്ങി-വന്ന
ഉന്നതനാം തങ്കപ്രാവേ! നീ വന്നെന്നില്‍
എന്നുമധിവസിക്ക
തങ്കച്ചിറകടി എത്ര നാള്‍ കേട്ടിടും
ശങ്കകൂടാതെ നിന്നെ-തള്ളി
സങ്കേതം ഞാന്‍ കൊടുത്തന്യര്‍ക്കെ-
ന്നോര്‍ത്തിതാ സങ്കടപ്പെട്ടിടുന്നു
കര്‍ത്തനെ! എത്രയനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കി ഈവിധം-ഇന്നും
കഷ്ടത തന്നില്‍ വലയുന്നു ഞാനിതാ
തട്ടിയുണര്‍ത്തണമേ
ശൂന്യവും പാഴുമായ് തള്ളിയതാമീ നിന്‍
മന്ദിരം തന്നിലിന്നു-ദേവാ!
വന്നു പാര്‍ത്തു ശുദ്ധി ചെയ്തു
നിന്‍വീട്ടിന്‍റെ നിന്ദയകറ്റണമേ
ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കര്‍ത്തനേ!-വന്നു
ജീവനും ശക്തിയും സ്നേഹവും
തന്നെന്നെ ജീവിപ്പിച്ചീടണമേ
ശക്തിയിന്‍ സിംഹാസനേ ജയവീരനായ്
വാഴുന്നോരേശുരാജന്‍-എന്നില്‍
ശക്തിയോടെ വന്നു
വാണിടും നേരത്തില്‍
ശക്തനായ് ജീവിക്കും ഞാന്‍
എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാന്‍
ഇന്നുമുതല്‍ ദൈവമേ-മേലാല്‍
എന്നില്‍ അശുദ്ധനും ചേലാവിഹീനനും
ചേര്‍ന്നു വരികയില്ല
ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടിടാന്‍
ദൈവാത്മാവേ വന്നെന്നില്‍-എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവന്‍ പ്രശോഭിപ്പിക്ക
1205
Reethi : “Idharayil enne”
Ennullilennum vasichiduvaan swarga
Mandhapam vittirangi – vanna
Unnathanaam thankapraave! Nee vannennil
Ennumadhivasikka
Thankachirakadi ethra naal kettidum
Shanka koodaathe ninne- thalli
Sanketham njaan koduthanyarkke-
nnorthithaa sankadappettidunnu
Karthane! Ethrayanugrahangalayyo
Nastamaakki eevidham-innum
Kastatha thannil valayunnu njaanithaa
Thattiyunarthaname
Shoonyavum paazhumaay thalliyathaamee nin
Mandiram thannilinnu-devaa
Vannu paarthu shudhi cheythu
Nin veettinte nindayakattaname
Jeevithaminnum shariyaayittillayyo
Jeevippikkum karthane!-vannu
Jeevanum shakthiyum snehavum
Thannenne jeevippichidaname
Shakthiyin simhaasane jayaveeranaay
Vaazhunnoreshu raajan-ennil
Shakthiyode vannu vanidum neerathil
Shakthanaay jeevikkum njaan
Ennalankaara vasthram dharichidum njaan
Innu muthal daivame- melaal
Ennil ashudhanum chelaaviheenanum
Chernnu varikayilla
Ee vidhathil paripaalikkappettidaan
Daivaathmaave vannennil – ennum
Aavasichu thava thejassaalennude
Jeevan prashobhippikka