1218
അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍
കൃപയരുള്‍ക-യേശുപരനേ!
രജനീയതിലടിയാനെ നീ
സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയ! നിന്‍തിരുനാമത്തി-
ന്നനന്തം സ്തുതിമഹത്ത്വം
എവിടെല്ലാമീ നിശയില്‍ മൃതി
നടന്നിട്ടുണ്ട് പരനേ!
അതില്‍ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്കേ
നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു
പല മര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം തന്ന
കൃപയ്ക്കായ് സ്തുതി-നിനക്കേ
കിടക്കയില്‍ വച്ചരിയാം
സാത്താനടുക്കാതിരിപ്പതിന്നെന്‍
അടുക്കല്‍ ദൂതഗണത്തെ
കാവലണച്ച കൃപയനല്‍പ്പം
ഉറക്കത്തിനു സുഖവും തന്നെന്‍
അരികേ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്ത്വം
അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി
ദ്യുതിയാല്‍ വിളങ്ങിടുംപോല്‍
പരനേയെന്‍റെയകമേ വെളി-
വരുള്‍ക തിരുകൃപയാല്‍
1218
Athiraavile thirusannidhau
Anayunnoru samaye
Athiyaay ninne sthuthippaan
Krupayarulka-yeshu parane
Rajaneeyathil adiyaane nee
Sukhamaay kaatha krupackkaay
Bhajaneeya! nin thirunaamathi-
nnanantham sthuthimahathwam
Evidellaamee nishayil mruthi
Nadannittunde parane!
Athil ninnenne paripaalicha
Krupackkaay sthuthi ninakke
Neduveerppittu karanjidunnu
Pala marthyare samaye
Adiyannullil kuthukam thanna
Krupackkaay sthuthi- ninakke
Kidakkayil vachariyaam
Saathaan adukaathirippathinnen
Adukkal doothaganathe
Kaavalanacha krupayanalpam
Urakkathinnu sukhavum thannen
Arike ninnu krupayaal
Urangaathenne balamaay kaatha
Thirumenikku mahathwam
Arunan udichuyarnnikshithi
Dyuthiyaal vilangidumpol
Paraneyenteyakame veli-
varulka thirukrupayaal