Enniludikkaname kristheshuve
എന്നിലുദിക്കേണമേ ക്രിസ്തേശുവേ

Lyrics by V.N
1219
എന്നിലുദിക്കേണമേ ക്രിസ്തേശുവേ എന്‍ നീതിയിന്‍ സൂര്യനേ എന്‍ ദേഹം ദേഹിയും നിങ്കലേക്കുണര്‍ന്നു നിന്‍സ്നേഹജ്വാലയാല്‍ ഞാന്‍ എരിഞ്ഞിടാന്‍ എന്മേല്‍ ശോഭിക്കണമേ ജീവപ്രകാശമേ എന്‍ ജീവശക്തിയേ ദൈവത്തിന്‍ തേജസ്സിനാല്‍ മിന്നിടുന്നോര്‍ ഉദയനക്ഷത്രമേ മേഘങ്ങളിന്‍ പിമ്പില്‍ നീ മറയാതിന്നു ഏകമായ് കാക്കണമേ എന്‍ മാനസം നിന്മേലുള്ളോര്‍ നോട്ടത്തില്‍ നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാന്‍ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാല്‍ എന്‍ആനന്ദം പൂര്‍ണ്ണമാം മരണത്തിന്‍ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാല്‍ ഈ വിശ്വസിക്കു ഒന്നുമില്ല പേടിപ്പാന്‍ എന്‍ ആത്മസുന്ദരന്‍ എന്‍ ആത്മമാധുര്യന്‍ എന്‍ ആത്മ വാഞ്ഛിതനും ഇന്നുമെന്നും ദൈവകുമാരനേ നീ സകല ഭൂഗോളവും മൂടിടും രാത്രിയെ പകലായി മാറ്റണമേ നിന്‍ ശോഭയാല്‍ എല്ലാം പ്രകാശിക്കുവാന്‍
1219
Enniludikkaname Kristheshuve En neethiyin sooryane En deham dehiyum Ninkalekkunarunnu Nin sneha jwaalayaal njaan Erinjidaan Enmel shobhikkename Jeeva prakaashame En jeevashakthiye Daivathin thejassinaal Minnidunnor Udaya nakshathrame Meghangalin pimbil Nee marayaathinnu Ekamaay kaakkaname en maanasam Ninmelullor nottathil Ninnude saundharyam Prathibimbikkuvaan Innum kalankam vinaa nee sookshichaal En aanandam poornnamaam Maranathin nizhalaam Thaazhvarayilum nee Sharanamaakunnathaal ee Vishwaasikku Onnumilla pedippaan En aatmasundaran En aatma maadhuryan En aatma vaanjchithanum Innum ennum Daivakumaarane nee