1220
രീതി: എന്നോടുള്ള നിന്‍
ഇന്നീയുഷസ്സില്‍ നിന്‍റെ
വന്മഹത്ത്വം കാണ്മാന്‍
തന്ന കൃപയ്ക്കനന്ത
വന്ദനമേ-കാണ്മാന്‍
ദോഷമെഴാതെയെന്നെ
പൂര്‍ണ്ണമായ് കാത്തു നീ
രാത്രി മുഴുവനും വന്‍
കാരുണ്യത്താല്‍-ഘോര
എല്ലാ വഴിയിലും നിന്‍
ആത്മസാന്നിദ്ധ്യവും
ദിവ്യപ്രകാശവും നീ
നല്‍കിടേണം-ഇന്നു
സംഖ്യയില്ലാ ജനങ്ങള്‍
കണ്ണീര്‍ പൊഴിക്കുന്നു
ഞങ്ങള്‍ പാടുന്നു ദിവ്യ
പാലനത്താല്‍-ഇന്നും
മുമ്പേ നിന്‍ രാജ്യവും
നിന്‍ നീതിയും തേടുവാന്‍
എന്നാത്മനാഥനേ! നീ
പാലിക്കേണം-എന്നും
മൃത്യുവിന്‍ നാള്‍വരെയും നിന്‍
മഹത്ത്വത്തിന്നായ്
ഭക്തിയില്‍ പൂര്‍ണ്ണനായി
കാത്തിടേണം-എന്നെ
ദുഷ്ടഭൂവനമിതിന്‍
കഷ്ടതയൊക്കെയും
തീര്‍ത്തുതരും നിന്‍രാജ്യം
കാംക്ഷിക്കുന്നേന്‍-വേഗം
1220
“Ennodulla nin sarvva” enna reethi
Inneeyushassil ninte
Vanmahathwam kaanmaan
Thanna krupackkanantha
Vandaname-kaanmaan
Doshamezhaatheyenne
Pornnamaay kaathu nee
Raathri muzhuvanum van
Kaarunyathaal-ghora
Ellaa vazhiyilum nin
Aatma saannidhyavum
Divya prakaashavum nee
Nalkeedanam-innu
Samkhyayillaa janangal
Kanneer pozhikkunnu
Njangal paadunnu divya
Paalanathaal-innum
Mumbe nin raajyavum
Nin neethiyum theduvaan
Ennaatma naadhane! nee
Paalikkenam-ennum
Mruthyuvin naalvareyum nin
Mahathwathinnaay
Bhakthiyil poornnanaayi
Kaathidenam-enne
Dushtabhuvanamithin
Kashtatha okkeyum
Theerthutharum nin raajyam
Kaamkshikkunnen-vegam