1221
ഇന്നും രാവിലെ വന്നു ഞാന്‍ തിരു
സന്നിധി തന്നില്‍ നായകാ!
എന്നും നീ തന്നേയെന്നെ കാവല്‍
ചെയ്യുന്ന വന്‍പരിപാലകന്‍!
പോയ രാത്രിയില്‍ ഞാന്‍ സമാധാന-
ത്തോടുറങ്ങുവാന്‍ നിന്‍കൃപ
നായകാ! നീ ചൊരിഞ്ഞതാല്‍
സ്തുതിഗാനങ്ങള്‍ പാടിടുന്നിതാ!
രാവകന്നൊളി വീശി ഭൂതലം
ശോഭിതമായിടുന്നിതാ!
മാമകാന്ധത മാറുവാന്‍ തവ
കാന്തി വന്നതോര്‍ക്കുന്നിതാ
ഇന്നലേമിന്നുമെന്നും
നീയെനിക്കന്യനല്ലതു മൂലമായ്
മുന്നിലായ് നിന്നെ കാണുന്നെത്രയോ
ധന്യമായ് മമ ജീവിതം!
വന്നിടും പുലര്‍കാലമൊന്നിനി-
യെന്നു കാത്തിരിക്കുന്നു ഞാന്‍
മന്നിടം തവ പൊന്മുഖം മൂലം മിന്നിടും
നീതിസൂര്യനേ!
1221
Innum raavile vannu njaan thiru
Sannidhi thannil naayaka
Ennum nee thanneyenne kaaval
Cheyyunna van paripaalakan!
Poya raathriyil njaan samaadhaana-
Thoduranguvaan nin krupa
Naayakaa! nee chorinjathaal
Sthuthi-gaanangal paadidunnithaa!
Raavakannoli veeshi bhoothalam
Sobhitham aayidunnithaa!
Maamaka andhatha maaruvaan thava
Kaanthi vannathorkkunnithaa
Innalem innumennum
Neeyenikk anyanallathu moolamaay
Munnilaay ninne kaanunnethrayo
Dhanyamaay mama jeevitham!
Vannidum pular kaalamonnini-
yennu kaathirikkunnu njaan
Mannidam thava ponmukham moolam minnidum
Neethisuryane!