1232
രീതി: അതിരാവിലെ തിരുസന്നിധി
അതിമോദം നിന്തിരു-
സന്നിധിയണയുന്നു പ്രഭാതത്തില്‍
സ്തുതിഗീതങ്ങള്‍ പാടിവാഴ്ത്തുവാന്‍
കൃപയേകണമധികം
തിരുനാമത്തിലഭയം
പ്രാപിച്ചധികം ശക്തി ലഭിപ്പാന്‍
തിരുസന്നിധിയണയുന്നീശാ
ബലഹീനനാമടിയന്‍
മമ ജീവിതവഴികള്‍ തവഹിതം
പോല്‍ തുടര്‍ന്നിടുവാന്‍
പരനേ, മമ പ്രിയനേ, കൃപ
പകര്‍ന്നീടണമധികം
അരുണോദയസമയം
പാരില്‍ പതഗഗണം പാടുന്നു
തിരുവേദത്തിന്‍ പൊരുളേ ദിവ്യകതിര്‍
വീശണം ഹൃദയേ
അരിസഞ്ചയം വിഹരിക്കുന്നു,
വിനകള്‍ വരുത്തിടുവാന്‍
അഖിലേശ, മാം കരങ്ങള്‍
നീട്ടിപ്പരിപാലിക്ക പരനേ
ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം
പ്രാപിച്ചതിനാല്‍
ജയജീവിതം നയിപ്പാനാശ
വളരുന്നാത്മപ്രിയനേ
1232
Reethi : “Athiraavile thirusannidhi”
Athimodam ninthiru-
Sannidhiyanayunnu prabhaathathil
Stuthigeethangal paadi vaazhthuvaan
Krupayekanamadhikam
Thirunaamathilabhayam
Praapichadhikam shakthi labhippaan
Thirusannidhiyanayunneeshaa
Balaheenanaamadiyan
Mama jeevitha vazhikal thavahitham
Pol thudarnniduvaan
Parane mama priyane, krupa
Pakarnneedanamadhikam
Arunodaya samayam
Paaril pathagaganam paadunnu
Thiruvedathin porule divyakathir
Veeshanam hrudaye
Arisanchayam viharikkunnu
Vinakal varuthiduvaan
Akhilesha, maam karangal
Neettippaaripaalikka parane
Jagadeeshane bhajichaatmeeya puthukkam
Praapichathinaal
Jaya jeevitham nayippaanaasha
Valarunnaatmapriyane