Sathyamaay shudha snehamaay
സത്യമായ് ശുദ്ധസ്നേഹമായ്

Lyrics by T O C
124
സത്യമായ് ശുദ്ധസ്നേഹമായ് - ദൈവ ജ്ഞാനമായ് വാഴും കര്‍ത്താവേ! വന്ദ്യനാം നിത്യജീവമാര്‍ഗ്ഗമേ വന്ദനം ജയമംഗളം കാല്‍കരങ്ങളിലാണിയേറ്റു നീ കാല്‍വറി ക്രൂശിന്‍ യാഗമായ് പാവനരക്തം ചിന്തി ഞങ്ങളെ വീണ്ടതാല്‍ ജയമംഗളം- സ്വന്തപുത്രനെയാദരിയാതെ സ്വന്തമായ് ഞങ്ങള്‍ക്കേകിയ സ്വര്‍ഗ്ഗതാത! നീ സര്‍വ്വവും തന്നില്‍ തന്നതാല്‍ ജയമംഗളം!- സാക്ഷാല്‍ മുന്തിരിവള്ളിയാം നിന്നില്‍ കൊമ്പുകളാക്കി ഞങ്ങളെ മെച്ചമാം ഫലം കായ്ക്കുവാന്‍ ചെത്തി സ്വച്ഛമാക്കയാല്‍ മംഗളം!- കാരുണ്യമാര്‍ന്ന കൈകളില്‍ വഹിച്ചാലംബഹീനരായോരെ വന്‍ദുരിതങ്ങള്‍ നീക്കിയന്‍പിനാല്‍ പോറ്റിടും നാഥാ മംഗളം- സാനന്ദം സ്തുതി കീര്‍ത്തനങ്ങളാല്‍ വാഴ്ത്തുവാനിന്നു ഞങ്ങളെ പ്രാപ്തരാക്കിയ ദേവനന്ദന വന്ദനം ജയമംഗളം-
124
Sathyamaay shudha snehamaay-daiva- Jnaanamaay vaazhum karthaave! Vandyanaam nithya jeevamarggame vandanam jayamangalam Kaalkarangalilaaniyettu nee kaalvary krooshil yaagamaay Paavana raktham chinthi njangale veendathaal jayamangalam Swantha puthraneyaadariyaathe swanthamaay njangalkekiya Swarggathaatha! nee sarvvavum thannil thannathaal jayamangalam Saakshaal munthiri valliyaam ninnil kombukalaakki njangale! Mechamaam phalam kaayckkuvaan chethi- Swachamaakkayaal mangalam- Kaarunyamaarnna kaikalil vahi- chaalambhaheenar aayore Van durithangal neekkiyanpinaal pottidum naadha! mangalam- Saanandam sthuthi keerthanangalaal vaazhthuvaaninnu njangale Praaptharaakkiya devanandana! vandanam jaya mangalam!